Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെനോ–നിസാൻ ഓട്ടമോട്ടീവ് ഇന്ത്യയെ ബിജു ബാലേന്ദ്രൻ നയിക്കും

biju-balendran

കൊച്ചി∙ റെനോ–നിസാൻ ഓട്ടമോട്ടീവ് ഇന്ത്യയുടെ മേധാവിയായി കൊല്ലം സ്വദേശി ബിജു ബാലേന്ദ്രൻ നിയമിതനായി.
ഇന്ത്യയിൽ റെനോ, നിസാൻ, ഡാറ്റ്സൺ ബ്രാൻഡുകൾക്കു വേണ്ടി കാറുകൾ നിർമിക്കുന്ന കമ്പനിയാണ് റെനോ–നിസാൻ ഓട്ടമോട്ടീവ് ഇന്ത്യ. കർണാടക നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് ബിടെക് നേടിയ ബിജുവായിരുന്നു 2008ൽ ചെന്നൈ ഒറഗടത്തു തുടങ്ങിയ നിർമാണ യൂണിറ്റിലെ ആദ്യ ജീവനക്കാരൻ.

പിന്നീട് നിസാൻ കമ്പനിയുടെ ദക്ഷിണാഫ്രിക്കൻ വിഭാഗത്തിലും പ്രവർത്തിച്ചു. നിസാൻ ഇന്ത്യയുടെ ചീഫ് ഫിനാൻസ് ഓഫിസറായി സമ്പത്ത് കുമാറിനെയും നിയമിച്ചതായി കമ്പനിയുടെ ഓപ്പറേഷൻസ് പ്രസിഡന്റ് തോമസ് ക്യൂൽ അറിയിച്ചു.