Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിസ്മസിനു മുൻപും ശേഷവുമായി അഞ്ചു ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല

bank-holiday

തിരുവനന്തപുരം ∙ ക്രിസ്മസിനു മുൻപും ശേഷവുമായി അഞ്ചു ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. 21ന് ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷൻ രാജ്യ വ്യാപകമായി സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു പിൻവലിച്ചേക്കുമെന്നു സൂചനയുണ്ടെങ്കിലും നാലാം ശനിയായ 22നും ഞായർ 23 നും ബാങ്കുകൾക്ക് അവധിയാണ്. 24ന് ബാങ്കുകൾ പ്രവർത്തിക്കും. 25ന് ക്രിസ്മസ് അവധി.

26ന് രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് സമരത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുക. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആണ് സമരം ആഹ്വാനം ചെയ്തിരിക്കുന്നത്. എടിഎമ്മുകളുടെ പ്രവർത്തനത്തെയും സമരം നേരിയ തോതിൽ ബാധിച്ചേക്കും.