വായ്പാപരിധി ഉയർത്താതെ രക്ഷയില്ലെന്ന് ഐസക്

thomas-issac
SHARE

ന്യൂഡൽഹി ∙ പ്രളയദുരന്തത്തിൽ നിന്നു കരകയറാനുള്ള കേരളത്തിന്റെ ശ്രമത്തിനു നികുതി വരുമാനം മതിയാവില്ലെന്നു മന്ത്രി തോമസ് ഐസക്. നിലവിലുള്ള പുറംവായ്പയുടെ പരിധി ഉയർത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടതു കേന്ദ്രമാണ്. കേരളത്തിന്റെ, ഇപ്പോഴത്തെ പുറംവായ്പ 22,000 കോടി രൂപയോളം വരും. ജർമനി ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി കൂടുതൽ വായ്പയ്ക്കു ചർച്ച നടക്കുന്നു. ഇക്കാര്യത്തിൽ പ്രത്യേകം ചർച്ച ആവശ്യമാണെന്ന് കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‌ലി അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അടുത്ത വർഷം ജിഎസ്ടിയിൽ നിന്നുള്ള വരുമാന വളർച്ച 20 ശതമാനത്തിലെത്തിക്കാനാണ് ശ്രമം. 3 മാസമായി നികുതി സമാഹരണത്തിൽ വർധനയുണ്ട്. ചരക്കുവാഹന പരിശോധനയ്ക്കുള്ള സ്ക്വാഡ് പ്രവർത്തനം വഴിയാണ് ഇതു സാധ്യമാകുന്നത്. ഇ–വേ ബിൽ പാളിച്ചകൾ പരിഹരിക്കാൻ മഹാരാഷ്ട്ര നടപ്പാക്കുന്ന രീതി കേരളത്തിലും പരീക്ഷിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA