കയറ്റുമതിയിൽ നേരിയ കയറ്റം

increase-in-export
SHARE

ന്യൂഡൽഹി ∙ കയറ്റുമതിയിൽ നേരിയ വർധന. ഡിസംബറിൽ 2793 കോടി ഡോളറിന്റെ കയറ്റുമതി നടത്തി. വർധന 0.34%. എൻജിനീയറിങ്, ജെം ആൻഡ് ജ്വല്ലറി മേഖലകളിൽനിന്നുള്ള കയറ്റുമതി കുറഞ്ഞതാണ് കാരണം. ഇറക്കുമതി 2.44% താഴ്ന്ന് 4100 കോടി ഡോളറായി. ഇതോടെ വ്യാപാര കമ്മി 1300 കോടി ഡോളറിലെത്തി. സ്വർണം ഇറക്കുമതി 24.33% താഴ്ന്ന് 256 കോടി ഡോളറായി. ഏപ്രിൽ – ഡിസംബർ കാലയളവിൽ കയറ്റുമതി 10.18% വർധിച്ച് 24544 കോടി ഡോളറായി. വ്യാപാര കമ്മി 14120 കോടി ഡോളർ. ഇറക്കുമതിയിലെ വർധന 12.61%.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA