ചെറുകിട നിക്ഷേപ പദ്ധതികൾ: ചെറുതല്ലാത്ത പലിശ

business-money--seving
SHARE

മെച്ചപ്പെട്ട പലിശ നിരക്കും നിക്ഷേപത്തിനുള്ള സുരക്ഷയും- ഇടത്തരക്കാരുടെ പ്രിയപ്പെട്ട ചെറുകിട നിക്ഷേപ പദ്ധതികൾ ഇപ്പോഴും ആകർഷകമായി തുടരുകയാണ്. വൻ തുക മുടക്കാനില്ലെങ്കിലും സ്വന്തമായി നിക്ഷേപം വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് എപ്പോഴും ധൈര്യപൂർവം സമീപിക്കാവുന്നതാണു ചെറുകിട നിക്ഷേപ പദ്ധതികൾ. ചില നിക്ഷേപങ്ങൾക്ക് ആദായ നികുതി ഇളവു ലഭിക്കുന്നതും നിക്ഷേപകരെ ആകർഷിക്കുന്നു.

ഏറെ നാളത്തെ താഴ്ചയ്ക്കു ശേഷം കഴിഞ്ഞ വർഷം മുതൽ പലിശ നിരക്ക് ഉയർന്നു കൊണ്ടിരിക്കുകയാണ്. പുതുവർഷത്തിൽ പലിശ നിരക്കു കൂട്ടിയില്ലെങ്കിലും 2018 നൽകിയ പ്രതീക്ഷ ഇടത്തരം നിക്ഷേപകർ കൈവിട്ടിട്ടില്ല. ഈ വർഷവും മെച്ചപ്പെട്ട വരുമാനമുണ്ടാകുമെന്നു തന്നെയാണു വിശ്വസിക്കപ്പെടുന്നത്. 2019 ജനുവരി– മാർച്ച് മാസങ്ങളിലേക്കുള്ള ചെറുകിട നിക്ഷേപങ്ങളുടെ പലിശ 2018 ഒക്ടോബർ–ഡിസംബർ കാലത്തെ അതേ നിരക്കിൽ തുടരുകയാണ്. ജനപ്രിയ നിക്ഷേപ പദ്ധതികളുടെ കഴിഞ്ഞ ജൂലൈയിലെ നിരക്കും ഇപ്പോഴത്തെ നിരക്കും താരതമ്യപ്പെടുത്തി നോക്കാം.

*പലിശ നിരക്ക് ശതമാനത്തിൽ

money-teble
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA