ഐഡിബിഐ ബാങ്ക് ഇനി എൽഐസിയുടെ ബാങ്ക്

lic-idbi-bank
SHARE

ന്യൂഡൽഹി ∙  ഐഡിബിഐ ബാങ്കിന്റെ നിയന്ത്രണം ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ (എൽഐസി)കയ്യിൽ. 51% ഓഹരി എൽഐസി ഏറ്റെടുത്തതായി ബാങ്ക് അറിയിച്ചു.
ബാങ്കിന്റെ പ്രമോട്ടർമാരായി മാറിയ എൽഐസിയുടെ 5 പ്രതിനിധികൾ ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ഉണ്ടാകും. ബാങ്കിന്റെ ഇപ്പോഴത്തെ മേധാവി രാകേഷ് ശർമയും ഡപ്യൂട്ടി എംഡിമാരായ കെ.പി.നായർ, ജി.എം.യദ്‌വാദ്ക്കർ എന്നിവരും തുടരും. രാജേഷ് കണ്ട്‌വാലിനെ എൽഐസിയുടെ പ്രതിനിധിയായി ബോർഡിൽ നിയമിച്ചു.

ബാങ്കിന്റെ മൊത്തം വായ്പകളുടെ 32% കിട്ടാക്കടമാണെന്ന പ്രതിസന്ധി നിലനിൽക്കുമ്പോഴും, എൽഐസിക്ക് ബാങ്കിങ് രംഗത്തേക്കു കടന്നുവരാനായെന്ന വലിയ നേട്ടമുണ്ട്. ബാങ്കിന്റെ ശാഖകൾ വഴി എൽഐസിയുടെ സേവനങ്ങളും ഉൽപന്നങ്ങളും വിതരണം ചെയ്യാനുമാകും.   പ്രതിസന്ധിയിലായ പൊതുമേഖലാ ബാങ്കിനെ രക്ഷിക്കാൻ സർക്കാർ നിർദേശപ്രകാരമാണ് എൽഐസി ഇടപെട്ടത്. ഐഡിബിഐയുടെ ഓഹരിവില ഇന്നലെ 3 ശതമാനത്തിലേറെ ഇടിഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA