കല്യാണ്‍ ഡവലപ്പേഴ്സിന്റെ ഭവനസമുച്ചയം കല്യാൺ സാങ്ച്വറിന്റെ താക്കോൽ കൈമാറി

kalyan.
SHARE

കോട്ടയം ∙ കല്യാൺ ഡവലപ്പേഴ്സിന്റെ ഭവനസമുച്ചയം കല്യാൺ സാങ്ച്വറിന്റെ താക്കോൽ കൈമാറി. മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ദേവലോകം വാർഡ് കൗൺസിലർ ഷീബ പുന്നൻ പങ്കെടുത്തു. കല്യാൺ ഡവലപ്പേഴ്സിന്റെ അഞ്ചാമത് പദ്ധതിയായ കല്യാൺ സാങ്ച്വർ കഞ്ഞിക്കുഴിയിലെ ദേവലോകം– കൊല്ലാട് റോഡിൽ കോട്ടയം ക്ലബിന് എതിർവശത്താണ്. റിയാൽറ്റി പ്ലസ് മാഗസിന്റെ 2018 ലെ ഏറ്റവും മികച്ച നോൺ–മെട്രോ പദ്ധതിക്കുള്ള അവാർഡ് കല്യാൺ സാങ്ച്വറിനായിരുന്നു.

കഞ്ഞിക്കുഴി ജംക്ഷനിൽനിന്നും മൗണ്ട് കാർമൽ സ്കൂളിൽനിന്നും 500 മീറ്റർ മാത്രം അകലെയുള്ള ഈ സ്വിമ്മിങ് പൂൾ, ജിം, ക്ലബ് ഹൗസ്, മിനി തിയറ്റർ, പാർട്ടി ഹാൾ, ഡിസൈനർ ലോബി, ലോഞ്ച്, റൂഫ് ടോപ് പാർട്ടി ഏരിയ തുടങ്ങിയ ഏറ്റവും നവീനമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിഡിയോ ഡോര്‍ ഫോൺ, സിസി ടിവി ക്യാമറ തുടങ്ങി വിവിധ തലത്തിലുള്ള സുരക്ഷാ സംവിധാനങ്ങളുമുണ്ട്. മാലിന്യത്തെ വളമാക്കാൻ ആധുനിക സംസ്കരണ സംവിധാനം, മലിനജല സംസ്കരണ പ്ലാന്റ്, ഇരുപത്തിനാല് മണിക്കൂറും വൈദ്യുതി, ‍ഡിജിറ്റൽ കേബിൾ ടിവി, കേന്ദ്രീകൃത പാചകവാതക വിതരണം, മഴവെള്ള സംഭരണം തുടങ്ങിയവയാണ് ഈ അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ മറ്റ് പ്രത്യേകതകൾ.

വിശ്വാസ്യത അടിസ്ഥാനമാക്കി കല്യാൺ ഡവലപ്പേഴ്സ് സുതാര്യതയോടെയും ഗുണമേന്മയോടെയുമാണ് കേരളത്തിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് മുന്നേറുന്നതെന്ന് കല്യാൺ ഡവലപ്പേഴ്സ് ചെയർമാൻ ടി.എസ് കല്യാണരാമൻ പറഞ്ഞു. ലോകോത്തര നിലവാരത്തിലുള്ളതും ആധുനിക സൗകര്യങ്ങൾ ലഭ്യമാക്കുന്നതുമായ നവീനവും ആഡംബരപൂര്‍ണവുമായ കെട്ടിടങ്ങൾ നിര്‍മിക്കുന്നതിലാണ് ശ്രദ്ധ. ഈ വർഷം കോട്ടയത്തും മറ്റു സ്ഥലങ്ങളിലുമായി ഒൻപത് പുതിയ പദ്ധതികൾ തുടങ്ങുകയാണ് ലക്ഷ്യം. കോട്ടയത്ത് ആഡംബരപൂർണമായ വില്ല പദ്ധതിക്കും ലക്ഷ്വറി അപ്പാർട്ട്മെന്റ് പദ്ധതിക്കും തുടക്കം കുറിക്കും. തിരുവനന്തപുരം, കൊച്ചി, കോട്ടയം എന്നിവിടങ്ങളിൽ പദ്ധതികൾ പൂർത്തിയാകുന്നു. കോഴിക്കോട് പുതിയ പദ്ധതിക്ക് ഉടൻ തുടക്കം കുറിക്കും. 2011 ൽ പ്രവർത്തനമാരംഭിച്ച കല്യാൺ ഡവലപ്പേഴ്സ് ഇതുവരെ അഞ്ചുലക്ഷം ചതുരശ്രയടി കെട്ടിടനിർമാണം പൂർത്തിയാക്കിയെന്നും അദ്ദേഹം പറ‍ഞ്ഞു.

ഗുണമേന്മയോടെ കൃത്യസമയത്ത് വീടുകൾ കൈമാറുന്നതിലൂടെ ഈ രംഗത്ത് അടിത്തറ ഉറപ്പിക്കാൻ കമ്പനിക്കു കഴിഞ്ഞുവെന്ന് കല്യാൺ ഡവലപ്പേഴ്സ് മാനേജിങ് ഡയറക്ടർ ആർ. കാർത്തിക് പറഞ്ഞു. ഉപയോക്താക്കളുടെ വിശ്വാസം ഉറപ്പിക്കുന്നതിനും വൻകിട പദ്ധതികൾ പൂർത്തിയാക്കുന്നതിനുള്ള ശേഷി തെളിയിക്കുന്നതുമായിരുന്നു കല്യാൺ സാങ്ച്വർ പദ്ധതിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ പ്രശസ്ത ആഭരണ ബ്രാൻഡായ കല്യാൺ ജ്വല്ലേഴ്സിന്റെ സഹോദര സ്ഥാപനമാണ് കല്യാൺ ഡവലപ്പേഴ്സ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA