5 വർഷം: പ്രധാന നികുതി മാറ്റങ്ങൾ

tax
SHARE

കൊച്ചി∙ ധനമന്ത്രി അരുൺ ജയ്റ്റ്ലി 2014ൽ ബജറ്റിൽ തുടക്കമിട്ടത് ആദായ നികുതിദായകർക്ക് അരലക്ഷം ഇളവോടെ. ആദായ നികുതി നൽകേണ്ട പരിധി 2 ലക്ഷത്തിൽ നിന്നു 2.5 ലക്ഷമാക്കി ഉയർത്തി. മുതിർന്ന പൗരൻമാർക്ക് 3 ലക്ഷം. പിന്നെ ഇതുവരെ ആദായ നികുതി പരിധിയിൽ വർധന വരുത്തിയിട്ടില്ലെങ്കിലും മറ്റു ഇളവുകൾ നൽകി.

ഇക്കുറി ആദായ നികുതി പരിധിയിൽ വർധന ഉണ്ടാവുമെന്നാണു പ്രതീക്ഷ. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് 10% സംവരണം ഏർപ്പെടുത്തിയപ്പോൾ എട്ടു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് അതിന്റെ ആനുകൂല്യം ലഭിക്കുമെന്നു വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കിൽ ആദായ നികുതി പരിധിയും 2.5 ലക്ഷത്തിൽ നിന്നു കൂട്ടുമെന്നാണു പ്രതീക്ഷ.

ജയ്റ്റ്ലിയുടെ 5 ബജറ്റുകളിലെ മറ്റു മാറ്റങ്ങൾ (ബ്രായ്ക്കറ്റിൽ പഴയ നിരക്ക്.)
∙ ആദായനികുതി സെസ് 4%(3%).
∙ നിക്ഷേപങ്ങൾക്ക് 80 സി അനുസരിച്ചുള്ള ഇളവ് 1.5 ലക്ഷം. (1 ലക്ഷം).
∙ വരുമാനം 2.5 ലക്ഷം മുതൽ 5 ലക്ഷം വരെ നിരക്ക് 5%.(10%)
∙ ശമ്പളക്കാർക്ക് സ്റ്റാൻഡേർഡ് ഡിഡക്‌ഷൻ വീണ്ടും. 40000 രൂപ കുറയ്ക്കും.
∙ സ്വയം താമസിക്കുന്ന വീടിന്റെ പലിശ ഇളവ് 2 ലക്ഷം.(1.5 ലക്ഷം).
∙ മുതിർന്ന പൗരൻമാർക്ക് ബാങ്ക് സ്ഥിര നിക്ഷേപത്തിന്റെ പലിശയിൽ ഇളവ് 50,000. (10,000)
∙ മുതിർന്ന പൗരൻമാർക്ക് 80 ഡി അനുസരിച്ച് കുറയ്ക്കുന്ന ഇൻഷുറൻസ് പ്രീമിയം 50,000. (30,000)
∙ 50 ലക്ഷം മുതൽ 1 കോടി രൂപ വരെ വരുമാനത്തിന് സർചാർജ് 10%.
∙ ഒരു കോടിക്കു മേൽ വരുമാനക്കാർക്ക് സർചാർജ് 15% (12%)
∙ റിട്ടേൺ ഫയൽ ചെയ്യാൻ വൈകിയാൽ പിഴ 10,000.
∙ 5 ലക്ഷം വരെ വരുമാനക്കാർക്കു പിഴ 1000.
∙ 5 ലക്ഷം വരെ വരുമാനക്കാർക്ക് നികുതി റിബേറ്റ് 5000. (2000)
∙ വെൽത്ത് ടാക്സ് റദ്ദാക്കി.

ഇക്കുറി ബജറ്റിൽ പ്രതീക്ഷിക്കുന്നത്
∙ ആദായ നികുതി പരിധി 2.5 ലക്ഷത്തിൽ നിന്ന് 5 ലക്ഷം.
∙ 80 സി നിക്ഷേപത്തിനുള്ള പരിധി 1.5 ലക്ഷത്തിൽ നിന്ന് 2 ലക്ഷം.
∙ ഉയർന്ന നികുതി നിരക്കായ 30% വാർഷിക വരുമാനം 20 ലക്ഷത്തിനു മുകളിൽ. (10 ലക്ഷം)
∙ സ്റ്റാൻഡേർഡ് ഡിഡക്‌ഷൻ 40000 രൂപയിൽ നിന്ന് 75000.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA