ADVERTISEMENT

തിരുവനന്തപുരം∙ പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷകൾക്കു പുറമേ നിലവിലുള്ള പെട്രോൾ/ഡീസൽ ഓട്ടോറിക്ഷകൾ ഇലക്ട്രിക് ആക്കി മാറ്റാനുള്ള സംവിധാനവും ഉടൻ വരുന്നു. കേരള ഓട്ടമൊബീൽസ് ലിമിറ്റഡിന്റെ (കെഎഎൽ) പക്കലുള്ള റിട്രോഫിറ്റിങ് സാങ്കേതികവിദ്യ ഉടൻ ജനങ്ങൾക്കു ലഭ്യമായേക്കും. നിലവിൽ സംസ്ഥാനത്തുള്ള ആയിരക്കണക്കിന് ഓട്ടോറിക്ഷകൾ ഇതിലൂടെ ഇലക്ട്രിക് ആയി മാറ്റാമെന്നാണു പ്രതീക്ഷ. നിയമപരമായ അംഗീകാരം കൂടി ഇതിനു ലഭിക്കേണ്ടതുണ്ട്.

കെഎഎല്ലിന്റെ ഇലക്ട്രിക് ഓട്ടോറിക്ഷകൾ മാർച്ചിൽ പുറത്തിറങ്ങും. ഫെബ്രുവരി ആദ്യം പുറത്തിറക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും ഓട്ടമോട്ടിവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിക്കാൻ വൈകുന്നതു കൊണ്ടാണു പുറത്തിറക്കുന്ന തീയതി മാറ്റിയതെന്നു കെഎഎൽ എംഡി: എ.ഷാജഹാൻ പറഞ്ഞു.

സർക്കാരിന്റെ ഇലക്ട്രിക് വാഹന നയത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ ഇനി പുതുതായി ഇലക്ട്രിക് ഓട്ടോറിക്ഷകൾക്കു മാത്രമേ പെർമിറ്റ് നൽകൂ.

ഒറ്റനോട്ടത്തിൽ:

∙ ഒരു കിലോമീറ്ററിന് ചെലവ് 50 പൈസ; നിലവിലെ ഓട്ടോറിക്ഷയ്ക്കു ചെലവ് ഏഴിരട്ടിയിലധികം
∙ നാലു മണിക്കൂർ ഒറ്റ ചാർജിങ്ങിൽ 110 കിലോമീറ്റർ ഓടാം.
∙ ചാർജിങ്ങിനു വീട്ടിലുള്ള പവർ പ്ലഗ്ല് മതി.
∙ വില– 2.25 ലക്ഷം രൂപ; നിലവിലുള്ള ഓട്ടോറിക്ഷകളുടെ അതേ വില
∙ ഫുൾ ഓട്ടമാറ്റിക്; ക്ലച്ചും ഗിയറുമില്ല; കയറ്റം കയറാൻ ലോഡ് ഗിയർ
∙ ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് ആദ്യ 5 വർഷത്തെ റോഡ് നികുതിയിൽ 50% ഇളവ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com