ADVERTISEMENT

പാലക്കാട് ∙ വൈദ്യുതിനിരക്കിന്റെ ഷോക്കൊഴിവാക്കാൻ ജല അതോറിറ്റി സൗരോർജ വൈദ്യുതി ഉൽപാദന രംഗത്തേക്ക്. അതോറിറ്റിയുടെ കൈവശമുള്ള സ്ഥലങ്ങളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിച്ചുതുടങ്ങി. ആദ്യഘട്ടത്തിൽ പാലക്കാട് ജില്ലയിലെ മൂങ്കിൽമടയിൽ ജലവിഭവവകുപ്പിന്റെ 36 ഏക്കർ സ്ഥലത്ത് 8 മെഗാവാട്ട് ശേഷിയുള്ള സൗരോർജ പ്ലാന്റ് സ്ഥാപിക്കാനാണു പദ്ധതി. പ്രാഥമിക പഠനം പൂർത്തിയായി. വിശദ പദ്ധതി തയാറാക്കാൻ താൽപര്യപത്രം ക്ഷണിച്ചിട്ടുണ്ട്.

50 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നു. മാസം 23 കോടി രൂപയാണ് ജല അതോറിറ്റി വൈദ്യുതിനിരക്കായി കെഎസ്ഇബിക്ക് നൽകുന്നത്.  യഥാസമയം തുക അടയ്ക്കാൻ സാധിക്കാതെ കുടിശിക വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്വയംപര്യാപ്തതയിലൂടെ പ്രവർത്തനച്ചെലവുകുറച്ച് അതോറിറ്റിയെ ലാഭത്തിലാക്കുകയാണു ലക്ഷ്യം.

മൂങ്കിൽമട പദ്ധതി വിജയിച്ചാൽ പരമാവധി വേഗത്തിൽ മുതൽമുടക്കു തിരിച്ചുപിടിക്കാനാകുമെന്നാണു പ്രതീക്ഷ. അതോറിറ്റിക്കു കീഴിൽ ഒട്ടേറെ സ്ഥലങ്ങൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്.
അധിക വൈദ്യുതി ഉൽപാദിപ്പിക്കാനായാൽ ബാക്കി കെഎസ്ഇബി ഗ്രിഡിലേക്കു നൽകും. പദ്ധതിയുടെ വിശദാംശങ്ങൾ തയാറാക്കാൻ മന്ത്രി കെ.കൃഷ്ണൻകുട്ടി നിർദേശം നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com