ADVERTISEMENT

ഓഹരി മ്യൂച്വൽ ഫണ്ടുകളുടെ പ്രസക്തി വർധിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതൽ ദീർഘകാലനേട്ടം നൽകുക ഇത്തരം നിക്ഷേപങ്ങളാണെന്നതിൽ തർക്കമില്ല. പോയ വർഷം ബിഎസ്ഇ സെൻസെക്സ്  1.6% % ആണ് ആദായ നിരക്ക് നൽകിയത്. കഴിഞ്ഞ 2,3,5 വർഷങ്ങളിൽ ഇതു യഥാക്രമം  13.8%, 13.7%, 12.5% എന്നിങ്ങനെ ആയിരുന്നു.

ആസ്തിവലുപ്പത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ലാർജ് ക്യാപ് ഫണ്ടുകളിൽ സൂചിക പദ്ധതികളെ ഒഴിവാക്കിയാൽ ആദ്യ പത്തെണ്ണത്തിൽ ആദിത്യ ബിർള സൺലൈഫ് ഫ്രണ്ട്‌ലൈൻ ഇക്വിറ്റി ഫണ്ട് , എസ്ബിഐ ബ്ലൂചിപ് ഫണ്ട് , ഐസിഐസിഐ പ്രൂഡൻഷ്യൽ ഫോക്കസ്ഡ് ബ്ലൂ ചിപ് ഇക്വിറ്റി ഫണ്ട് , എച്ഡിഎഫ്സി ടോപ് 100 ഫണ്ട് , റിലയൻസ് ലാർജ് ക്യാപ് ഫണ്ട്, ഫ്രാങ്ക്‌ളിൻ ഇന്ത്യ ബ്ലൂചിപ് ഫണ്ട്, യുടിഐ മാസ്റ്റർഷെയർ ഫണ്ട് എന്നിവയുണ്ട് .


ആദിത്യ ബിർള ഫണ്ട് 2002ൽ വന്നതാണ്; ചെലവു നിരക്ക് 1.97%. പോയ ഒരു വർഷം ആദായനഷ്ടമാണ് (മൈനസ് 6.33%). ആസ്തി 21,175  കോടി രൂപ.

എസ്ബിഐ ബ്ലൂചിപ് ഫണ്ട് (2006) ചെലവു നിരക്ക് 1.94. കഴിഞ്ഞ ഒരു വർഷത്തെ വളർച്ച മൈനസ് 1.61%. ആസ്തി 20,610  കോടി രൂപ.
ഐസിഐസിഐ പ്രൂഡൻഷ്യൽ ഫോക്കസ്ഡ് ബ്ലൂചിപ് ഇക്വിറ്റി ഫണ്ട് 2008 ൽ വന്നതാണ്. ആസ്തി 20,115 കോടി. കഴിഞ്ഞ വർഷം നേടിയത് മൈനസ് 4.53%. ചെലവുനിരക്ക് 2.10%.

എച്ഡിഎഫ്സി ടോപ് 100 ഫണ്ട് നിലവിൽ 15264  കോടി രൂപ ഉള്ളതാണ്. 1996ൽ കൊണ്ടുവന്ന പദ്ധതി 2.09 ആണ് ചെലവുനിരക്കെഴുതുന്നത് . പോയ വർഷം മൈനസ് 3.22 ആണ് ആദായ നിരക്ക്.

റിലയൻസ് ലാർജ് ക്യാപ് ഫണ്ട് 2013ൽ വന്നതാണ്. ആസ്തി 11,740 കോടി രൂപ ; കഴിഞ്ഞ ഒരു വർഷം നേടിയത് മൈനസ് 3.72 ശതമാനം ആദായം. ചെലവുനിരക്ക് 2.26.

ഫ്രാങ്ക്‌ളിൻ ഇന്ത്യ ബ്ലൂ ചിപ് ഫണ്ട് 7809 കോടി രൂപ ആസ്തിയുണ്ടിപ്പോൾ. കഴിഞ്ഞ വർഷം നഷ്ടം തന്നെ. മൈനസ് 7.12%. ചെലവുനിരക്ക് 2.03.

യുടിഐ മാസ്റ്റർഷെയർ ആസ്തി 5570 കോടി രൂപ ചെലവു നിരക്ക് 2.33; ഒരു വർഷ ആദായം മൈനസ് 2.94.
പദ്ധതിയുടെ പ്രായത്തിലും ചിലവുനിരക്കിലും, പോർട്ടഫോളിയോയിലും വ്യത്യസ്തതയുള്ള ഇവ ഓരോന്നും വിവിധ റിസ്ക്‌ നിലവാരത്തിലാണെന്നതാണ് ഏറ്റവും ശ്രദ്ധേയമായത്. പ്രത്യേക ശൈലികളിൽ നടത്തപ്പെടുന്ന ഇവയിൽ ഏതുവേണമെന്നത് നിക്ഷേപകന്റെ റിസ്ക് എടുക്കാനുള്ള കഴിവിനെ അടിസ്ഥാനമാക്കി എടുക്കേണ്ടുന്ന തീരുമാനമാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com