എന്തിനെടുക്കണം ടേം ഇൻഷുറൻസ്

insurance
SHARE

നിങ്ങളുടെ ആറുവയസ്സുള്ള മകൻ/മകൾ സ്‌കൂൾ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോൾ അത് ഒരു ആവേശത്തിന്റെ, അഭിമാനത്തിന്റെ, ആശങ്കയുടെ നിമിഷങ്ങളായാണ് എന്നും തോന്നുക. കുട്ടിയുടെ ബഹുമതിയെ മുന്നേറാൻ അനുവദിക്കുന്നതിനോടൊപ്പം തന്നെ അവൻ/അവൾ പന്ത് കൈകാര്യം ചെയ്യുമ്പോൾ പരിക്ക് പറ്റിയാലോ എന്ന ആശങ്കയും അലട്ടുന്നു. ഈ ചിന്ത നമ്മെ അവന് നൽകാവുന്ന എല്ലാവിധ സുരക്ഷാരീതികളായ ഹെൽമറ്റ്, ഹിപ്പ് ഗാർഡ്, കൈയുറകൾ, പാഡ് എന്നിവ വാങ്ങാൻ പ്രേരിപ്പിക്കുന്നു.

പലപ്പോഴും ശാരീരിക സുരക്ഷയെപ്പറ്റി ചിന്തിക്കുന്ന അത്രയും സാമ്പത്തിക സുരക്ഷയെപ്പറ്റി നമ്മൾ ചിന്തിക്കാറില്ല. നമ്മളില്ലെങ്കിലും നമ്മുടെ കുടുംബത്തിന് ഒരു സാമ്പത്തിക കവചമുണ്ടായാൽ അത് നല്ല ഒരു കാര്യമല്ലേ? ഒരു ടേം ഇൻഷുറൻസ് എന്നാൽ ഒരുവന് അവന്റെ കുടുംബത്തിന് ലഭ്യമാക്കാവുന്ന സാമ്പത്തിക കവചം അല്ലെങ്കിൽ പരിരക്ഷയാണ്.

ടേം ഇൻഷുറൻസ്: അടിസ്ഥാനകാര്യങ്ങൾ

പോളിസി ഹോൾഡറുടെ വേർപാടിൽ കുടുംബത്തിന് സുരക്ഷനൽകുന്ന ലൈഫ് ഇൻഷുറൻസിന്റെ അടിസ്ഥാനപരമായ രൂപമാണ് ടേം ഇൻഷുറൻസ്. പോളിസി കാലത്ത് പോളിസിയുടമ മരണപ്പെട്ടാൽ നിശ്ചിതതുക അവരുടെ കുടുംബത്തിനു വാഗ്ദാനം ചെയ്യുന്ന ഒരു ലൈഫ് ഇൻഷുറൻസ് കരാർ ആണ് ടേം ഇൻഷുറൻസ്. ഒരു നിശ്ചിതകാലത്തേക്ക് അല്ലെങ്കിൽ സമയത്തേക്ക് ജീവൻ സുരക്ഷ നൽകുന്നതുകൊണ്ടാണ്  ഇതിനെ ടേം ഇൻഷുറൻസ് എന്ന് പറയുന്നത്.

ഒരു വ്യക്തി ഒരു നിശ്ചിതതുക നിശ്ചിത കാലത്തേക്ക് തന്റെ വയസ്സിനനുസരിച്ച് അടയ്ക്കുന്നതാണ് ഇതിൽ അടിസ്ഥാനമായി ചെയ്യുന്നത്. ഈ കാലയളവിൽ ആ വ്യക്തി മരണപ്പെടുകയാണെങ്കിൽ ഒരു ഗണ്യമായ തുക അയാളുടെ കുടുംബത്തിന് നൽകുന്നു. ഇത് ആ കുടുംബത്തിനെ സമ്പാദിക്കുന്ന കുടുംബാംഗത്തിന്റെ അഭാവത്തിലും നിലനിൽക്കാൻ സഹായിക്കുന്നു.

എത്രത്തോളം പരിരക്ഷ മതിയാകും?

ഉടനെതന്നെ മനസ്സിലുദിക്കുന്ന ഒരു ചോദ്യം; ഈ ഗണ്യമായ തുക എങ്ങനെ നിശ്ചയിക്കും എന്നുള്ളതാണ്. നിങ്ങളുടെ വാർഷിക വരുമാനത്തിന്റെ 15 മടങ്ങ് തുകയാണ് ഒരു ഉത്തമമായ ടേം ഇൻഷുറൻസ് കവർ. ഉദാഹരണത്തിന് നിങ്ങൾ കുടുംബത്തിലെ ഏക വരുമാനമുള്ളയാൾ എന്ന നിലയ്ക്ക് വർഷത്തിൽ 7 ലക്ഷം സമ്പാദിക്കുന്നെങ്കിൽ ഏകദേശം ഒരു കോടിയുടെ അടുത്തായിരിക്കണം നിങ്ങളുടെ ഇൻഷുറൻസ് കവർ.

ഇത് നിങ്ങളുടെ കുടുംബത്തിനെ ഇന്ന് ജീവിക്കുന്ന നിലവാരത്തിൽ തന്നെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കും.
ജീവിത ചെലവ് ഇന്നത്തേതിൽനിന്നു വളരെ വ്യത്യസപ്പെട്ടിരിക്കും 10 വർഷത്തിനുശേഷം എന്നിരിക്കെ, 5 വർഷത്തിൽ ഒരിക്കൽ ടേം കവർ മൂല്യം പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനെ ബാധിക്കുന്ന പല ഘടകങ്ങളുമുണ്ട്. നേരിട്ട് ബാധിക്കുന്ന ചില ഘടകങ്ങളാണ് സാമ്പത്തിക മാന്ദ്യം, ശമ്പള ഉയർച്ചകൾ അതിന്റെ ഫലമായി ഉണ്ടാകുന്ന നികുതി ബാധ്യത, ജോലിചെയ്യാനാകുന്ന കാലയളവ്.

ഉദാഹരണത്തിന് 2012ൽ പലചരക്കു വാങ്ങുന്ന കടയിൽ ഒരു 500 ന്റെ നോട്ട് കൊടുത്തിരുന്നതിന്റെ സ്ഥാനത്ത് ഇപ്പോൾ അതേ സാധനങ്ങൾ വാങ്ങാൻ 500ന്റെ രണ്ട് നോട്ടുകൾ നൽകേണ്ട സ്ഥിതിയാണ്. വർഷങ്ങൾ പോകേ മാറിക്കൊണ്ടിരിക്കുന്ന രൂപയുടെ മൂല്യം ഇതിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്നുണ്ട്.

ടേം ഇൻഷുറൻസിന്റെ പ്രാധാന്യം

വർഷങ്ങൾക്ക് മുമ്പ് കൂട്ടുകുടുംബങ്ങളായിരുന്നു അധികവും. സമ്പാദിക്കുന്നവർ ഒന്നിലധികം ഉള്ള കുടുംബത്തിൽ ഒരാളുടെ അഭാവം സ്വാഭാവികമായും അടുത്ത ഒരാൾ ബാധ്യതകൾ ഏറ്റെടുക്കുന്നു. ജോലി സാധ്യതകൾ തേടി നഗരങ്ങളിലേക്കുള്ള കുടിയേറൽ അണുകുടുംബങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. ഈ അവസ്ഥ സമ്പാദിക്കുന്ന ആളിൽ ഇന്നത്തെ മാത്രമല്ല നാളെയെക്കുറിച്ചുള്ള ആശങ്കയും നിറയ്ക്കുന്നു. ഇവിടെയാണ് ടേം ഇൻഷുറൻസ് നഗരവാസിയായ ഒരു പൗരനെ അവന്റെ കുടുംബത്തിന്റെ സാമ്പത്തിക ഭാവി സംരക്ഷിക്കാൻ സഹായിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA