ADVERTISEMENT
ന്യൂഡൽഹി ∙ കൂടുതൽ പൊതുമേഖലാ ബാങ്കുകളുടെ ലയനം പരിഗണനയിൽ ഇല്ലെന്നു കേന്ദ്രം. ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയാ ബാങ്ക് എന്നിവയുടെ ലയനം പൂർത്തിയാക്കുന്നതിലാണ് ഇപ്പോൾ ശ്രദ്ധ. ഈ ലയന നടപടികൾ നിശ്ചയിച്ച പ്രകാരം മുന്നേറുകയാണെന്നും ഉദ്യോഗസ്ഥ വൃത്തങ്ങൾ പറഞ്ഞു. ഓഹരി പങ്കിടൽ ക്രമീകരണങ്ങൾ ഏപ്രിൽ ഒന്നിനു നിലവിൽ വരും. ലയനം പൂർത്തിയാകുന്നതോടെ 14.82 ലക്ഷം കോടി രൂപ ബിസിനസുള്ള ബാങ്കാണ് രൂപമെടുക്കുക. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കാകും ഇത്. എസ്ബിഐയും ഐസിഐസിഐയുമാണ് ആദ്യസ്ഥാനങ്ങളിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com