ADVERTISEMENT
കൊല്ലം ∙ കാഷ്യൂ എക്സ്പോർട് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ(സിഇപിസിഐ)യുടെ നേതൃത്വത്തിലുള്ള ആഗോള കശുവണ്ടി ഉച്ചകോടി ‘കജു ഇന്ത്യ 2019’നു നാളെ ന്യൂഡൽഹിയിൽ തുടക്കമാകും. താജ് പാലസ് ഹോട്ടലിൽ നടക്കുന്ന ഉച്ചകോടി 15നു സമാപിക്കും. ഇന്ത്യയിൽനിന്നു കശുവണ്ടി കയറ്റുമതി ആരംഭിച്ചതിന്റെ 100–ാം വാർഷിക ആഘോഷ പരിപാടികൾക്കു ‘കജു ഇന്ത്യ’യിൽ തുടക്കമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 75 പേരടക്കം 800 പേർ പങ്കെടുക്കും. ഏറ്റവും പുതിയ ട്രെൻഡുകളും സാങ്കേതികവിദ്യയും പരിചയപ്പെടുത്തുന്ന മെഷീൻ എക്സ്പോ, സ്പോൺസർഷിപ് ബ്രാൻഡിങ് അവസരങ്ങൾ, പ്രദർശനങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com