ADVERTISEMENT

കൊച്ചി∙ നൂറ്റിയിരുപത് കോ‌ടി മുതൽ മുടക്കിൽ ന്യൂക്ലിയസ് കൊച്ചി വില്ലിംഗ്ടൺ ഐലൻഡിൽപുതിയ പഞ്ചനക്ഷത്ര ഹോട്ടൽ ഒരുക്കുന്നു. അതിമനോഹരമായ ദ്വീപിനു  നടുവിൽ നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ എട്ടാം നിലയിൽ ചുറ്റുമുള്ള കാഴ്ചകളുമായി പതിനായിരം ചതുരശ്രയ‌ടിയിൽ മൂന്ന് വ്യത്യസ്ത റെസ്റ്റോറന്റുകളാണ് പുതിയ ഹോട്ടലിന്റെ പ്രത്യേകത. എറണാകുളത്ത് നടന്ന ചടങ്ങിൽ പുതിയ ഹോട്ടൽ പദ്ധതിയ്ക്ക് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം ഔപചാരിക തുടക്കം കുറിച്ചു. ന്യൂക്ലിയസ് ഹോട്ടൽ പദ്ധതിയുടെ 25 ശതമാനം തുക ന്യൂക്ലിയസ് പദ്ധതികളുടെ ഉപഭോക്താക്കളിൽ നിന്നും മറ്റും സ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നത്.

അതിവിപുലമായ ലോബി, പത്തൊൻപതിനായിരം അടി വിസ്തൃതിയിലുള്ള വിവാഹ വിരുന്നിനുള്ള വേദി, രണ്ടായിരം ചതുരശ്രയടി വരെ വിസ്തൃതിയുള്ള 53 മുറികൾ എന്നിങ്ങനെ വിപുലമായ സൗകര്യങ്ങളാണ് പുതിയ ഹോട്ടലിൽ വിഭാവന ചെയ്യുന്നത്. പതിനായിരം അടിയിൽ വെൽനസ് സ്ക്വയർ തയാറാക്കും. സ്വിമ്മിംങ് പൂൾ, സോന, ജാക്വസി, ആയുർവേദ സുഖചികിത്സ, യോഗ, ജിം, സലൂൺ, ഇൻഡോർഗെയിംസ് എന്നിവയ്ക്കുള്ള സൗകര്യങ്ങളാണ് ഇവിടെ. വേമ്പനാ‌ട് കായലിന്റെ നേർക്കാഴ്ചകളുമായി കായലിന് സമാന്തരമായ 430 അടി നീളത്തിലാണ് പുതിയ കെട്ടിടം ഉയരുന്നത്.

ഒരു ലക്ഷത്തി ഇരുപതിനായിരം ചതുരശ്രയടിയാണ് ആകെ വിസ്തൃതി. എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസ് കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ 12 ഗാർഹിക പദ്ധതികൾ വിജയകരമായി പൂർത്തിയാക്കിയിരുന്നു. എറണാകുളം,തിരുവനന്തപുരം,കോട്ടയം,ഒമാനിലെ സലാല എന്നിവിടങ്ങളിലായി അടുത്ത വർഷം ഒൻപത് ഗാർഹിക,വാണിജ്യ പദ്ധതികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 1500 കോടി രൂപയുടെ നിക്ഷേപത്തിലൂടെ 2025ൽ ദ ന്യൂക്ലിയസ് എന്ന ബ്രാൻഡിൽ 25 ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകൾ നിർമ്മിക്കും.

വയനാട്ടിലെ മേപ്പാടിയിൽ ആഡംബര റിസോർട്ടിന്റെ നിർമ്മാണം പുരോഗമിക്കുന്നു. ഈ വർഷം തന്നെ തുറന്നു പ്രവർത്തിക്കുന്ന റിസോർട്ടിൽ പങ്കാളിത്ത രീതിയിൽ പണം മുടക്കാൻ അവസരമുണ്ട്. തേക്കടിയിൽ ന്യൂക്ലിയസ് പുതിയതായി റിസോർട്ട് ഏറ്റെടുത്ത് നവീകരിച്ച് ദ ന്യൂക്ലിയസ്  ബ്രാൻഡിൽ ഈ വർഷം പ്രവർത്തനം തുടങ്ങും. മസ്ക്കറ്റിലെ സലാല, മാലിദ്വീപ് എന്നിവിടങ്ങളിൽ റിസോർട്ടുകൾ തുടങ്ങാനും പദ്ധതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com