ADVERTISEMENT
മുംബൈ ∙ ഷൗമിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ് മോഡലായ റെഡ്മി നോട്ട് 7 ഇന്ത്യയിൽ 28ന് അവതരിപ്പിക്കും. 48 മെഗാപിക്സൽ ക്യാമറയുമായി എത്തുന്ന റെഡ്മി നോട്ട് 7 ഈ വർഷം വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോണുകളിലൊന്നാണ്. ഒരു മാസം മുൻപ് ചൈനയിൽ അവതരിപ്പിച്ച ഫോൺ ഇതിനോടകം 10 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു. 6.3 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേ, വാട്ടർഡ്രോപ് നോച്ച്, സ്നാപ്ഡ്രാഗൻ 660 സിസ്റ്റം ഓൺ ചിപ് എന്നിവയാണ് ഫോണിന്റെ പ്രധാന മികവുകൾ. ചൈനയിലിറങ്ങിയ ഫോണിലേത് സാംസങ് ക്യാമറയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com