ADVERTISEMENT

അസംഘടിത തൊഴിലാളികൾക്കായി കേന്ദ്ര സർക്കാർ ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ച പെൻഷൻ പദ്ധതിയിലേക്കുള്ള റജിസ്ട്രേഷൻ തുടങ്ങി. 60 വയസ്സ് മുതൽ പ്രതിമാസം 3000 രൂപ പെൻഷൻ ലഭിക്കുന്നതാണ് പദ്ധതി. രാജ്യത്തെ 3.13 ലക്ഷം കോമൺ സർവീസ് സെന്ററുകൾ വഴി അപേക്ഷ നൽകാം. ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ ഹാജരാക്കണം. ബാങ്ക് അക്കൗണ്ടില്ലാത്തവർക്ക് ബാങ്കിൽ പോകാതെ സെന്ററിൽ നിന്നു തന്നെ അക്കൗണ്ട് തുറക്കാൻ കഴിയും. ആദ്യ ഗഡു പണമായി അടയ്ക്കാം. റജിസ്റ്റർ ചെയ്തവർക്ക് ഐഡി കാർഡ് നൽകും. അടുത്ത ഘട്ടത്തിൽ ഓൺലൈനായോ ആപ് മുഖേനയോ സ്വയം റജിസ്റ്റർ ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തും.

18 മുതൽ 40 വയസ്സ് വരെയുള്ളവരും 15,000 രൂപ വരെ പ്രതിമാസ വരുമാനമുള്ളവരുമായവർക്കാണ് ഇതിൽ ചേരാവുന്നത്. 18 വയസ്സിൽ ചേരുന്നവർക്ക് 55 രൂപയും 29ൽ 100 രൂപയും 40ൽ 200 രൂപയുമാണ് പ്രതിമാസ ഗഡു. തുല്യ തുക സർക്കാർ നിക്ഷേപിക്കും.

വീട്ടുജോലിക്കാർ, വഴിയോരക്കച്ചവടക്കാർ, ഉച്ചഭക്ഷണ ജോലിക്കാർ.‌,ചുമട്ടുകാർ, ഇഷ്ടികച്ചൂള ജോലിക്കാർ, ചെരുപ്പുകുത്തികൾ, ചവർ തൊഴിലാളികൾ, അലക്കുകാർ, റിക്ഷ വലിക്കുന്നവർ, ഭൂരഹിത തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, കെട്ടിട നിർമാണത്തൊഴിലാളികൾ തുടങ്ങിയവർക്കു വേണ്ടിയാണ് ഈ പദ്ധതി. നാഷനൽ പെൻഷൻ, ഇഎസ്ഐ, ഇപിഎഫ് പരിധിയിൽ വരുന്നവർക്ക് അർഹതയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com