ADVERTISEMENT

ചോദ്യം: മ്യൂച്വൽ ഫണ്ട് എസ്‌ഐപിയിൽ നിക്ഷേപിക്കുന്നത് നല്ല ആശയമാണോ? അതുമായി ബന്ധപ്പെട്ട നഷ്ടസാധ്യതകൾ എന്തെല്ലാമാണ്?

ഉത്തരം: നിങ്ങളുടെ പണം നിക്ഷേപം നടത്താൻ തീരുമാനിക്കുമ്പോൾ, അതിന്റെ നേട്ടങ്ങൾ, നിങ്ങളുടെ റിസ്‌ക് എടുക്കാനുള്ള ശേഷി എന്നിവയൊക്കെ വിശകലനം ചെയ്യേണ്ടതാണ്. നഷ്ടസാധ്യത ഒട്ടും ഇല്ലാതെ ഒരു നിക്ഷേപവുമില്ല. നിങ്ങൾ നടത്തുന്ന നിക്ഷേപത്തിനു ചുറ്റുമായി എപ്പോഴും രണ്ടു പ്രധാനപ്പെട്ട കാര്യങ്ങൾ ഉണ്ടായിരിക്കും: 1. വരുമാനം, 2. നഷ്ട സാധ്യതകൾ.

സിസ്റ്റമാറ്റിക്  ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (എസ്‌ഐപി) സ്ഥിരമായുള്ള നിക്ഷേപം എന്ന തത്വത്തിലാണു പ്രവർത്തിക്കുന്നത്,  ഒപ്പം കൂട്ടിച്ചേർക്കലിന്റെ കരുത്ത പ്രകടിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ നിക്ഷേപങ്ങളിൽ പ്രതിമാസ അടിസ്ഥാനത്തിൽ നിങ്ങൾക്ക് കൂട്ടുപലിശ ലഭിക്കും, അങ്ങനെ നിങ്ങളുടെ ദീർഘകാല നിക്ഷേപം ഗണ്യമായി വർധിക്കും.

മ്യൂച്വൽ ഫണ്ട്, ഓഹരി നിക്ഷേപങ്ങൾ വിപണിയിലെ നഷ്ടസാധ്യതകൾക്കു വിധേയമാണ്. മ്യൂച്വൽ ഫണ്ടിന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കുമെന്നതിന് ഉറപ്പും ഗ്യാരന്റിയും ഉണ്ടാകില്ല. ഏത് ഓഹരിയിലും നടത്തുന്ന നിക്ഷേപം പോലെ, മ്യൂച്വൽ ഫണ്ട് സ്‌കീമുകളിൽ നൽകുന്ന യൂണിറ്റുകളുടെ എൻഎവി, മൂലധന വിപണിയെ ബാധിക്കുന്ന ഘടകങ്ങളെയും ശക്തികളെയും ആശ്രയിച്ച് മുകളിലേക്ക് പോകുകയോ താഴോട്ടു പോരുകയോ ചെയ്യാം.

ദീർഘകാലാടിസ്ഥാനത്തിലുള്ള എസ്ഐപികൾ എല്ലായ്‌പ്പോഴും മികച്ച വരുമാനം നൽകിയിട്ടുണ്ടെന്നു കാണാം. കഴിഞ്ഞ കാലത്തിലേക്ക് നോക്കിയാൽ, കഴിഞ്ഞ 10, 15 വർഷങ്ങളിൽ മിക്ക ഇക്വിറ്റി ഫണ്ടും നല്ല എസ്‌ഐപി വരുമാനം നൽകിയിട്ടുണ്ട്.

1999 മേയിൽ നിങ്ങൾ കുറഞ്ഞ റിസ്‌ക് ഉള്ള ഫണ്ടിൽ 3000 രൂപ പ്രതിമാസം എസ്‌ഐപി ആരംഭിച്ചിരുന്നു എങ്കിൽ ഇപ്പോഴത് 24 ലക്ഷം രൂപയുടെ കോർപസ് ആയി വളർന്നിട്ടുണ്ടാകുമായിരുന്നു. ഇതിൽ നിങ്ങളുടെ നിക്ഷേപം 5.4 ലക്ഷം രൂപ മാത്രമാണ്. 2007 അവസാനത്തോടെ 10 ലക്ഷത്തിന്റെ കോർപസ് നിങ്ങൾ സമാഹരിച്ചിട്ടുണ്ടാകും, 2007 അവസാനത്തോടെ അത് 15 ലക്ഷം രൂപയും ആകും.  സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ടും, 2012 അവസാനത്തോടെ അത് 20 ലക്ഷത്തിന്റെ കോർപ്പസ് ആയി വളർന്നിട്ടാണ്ടാമായിരുന്നു.15 വർഷ കാലയളവുകൊണ്ട് ഈ ഫണ്ടിലെ നിങ്ങളുടെ എസ്‌ഐപി നിക്ഷേപത്തിന്റെ സംയോജിത വാർഷിക വരുമാനം 17.8% ആയിരിക്കും.

മോശം അവസ്ഥകൾ

ഓരോ പുതിയ വാങ്ങലിലും എന്നപോലെ, ഒരു ബെയർ മാർക്കറ്റിൽ എസ്ഐപി പ്രവർത്തിക്കാതിരിക്കുകയോ നെഗറ്റീവ് റിട്ടേണുകൾ നൽകുകയോ ചെയ്‌തേക്കാം. കുറഞ്ഞ വിലയ്ക്കാണു വാങ്ങുന്നതെങ്കിൽ പോലും ചിലപ്പോൾ വില പിന്നെയും താഴെ പോയേക്കാവുന്നതുമാണ്. മാർക്കറ്റിന്റെ അവസ്ഥയനുസരിച്ച്, റുപ്പീ കോസ്റ്റ് ആവറേജിങ് നിക്ഷേപകന് അനുകൂലമായോ പ്രതികൂലമായോ പ്രവർത്തിച്ചേക്കാം. ഇത് ഒരു ബുൾ മാർക്കറ്റ് ആണെങ്കിൽ റുപ്പീ കോസ്റ്റ് ആവറേജിങ് യഥാർഥത്തിൽ നിക്ഷേപകനെതിരെ പ്രവർത്തിക്കുന്നു. 

ഉയർന്ന വരുമാനം നേടുന്നതിന് ഒരു എസ്‌ഐപി വഴി നിക്ഷേപിക്കുന്നതിന് ശരിയായ ഫണ്ട് തെരഞ്ഞെടുക്കുന്നത് വളരെ അത്യാവശ്യമാണ്.

എസ്‌ഐപി എന്നത് നിക്ഷേപത്തിന്റെ മറ്റൊരു രീതി മാത്രമാണെന്ന് ഓർക്കുക - അത് നിരപ്പായ റോഡിലൂടെയോ കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയോ കടന്നുപോകാം.

നിങ്ങൾ റിസ്ക് എടുക്കാൻ തയാറാണെങ്കിലും സുസ്ഥിരമായ വരുമാനം ആവശ്യമുള്ള ആളാണെങ്കിൽ, കൂടുതൽ യോജിക്കുന്നത് ഡെറ്റ് (കടപ്പത്ര) ഫണ്ടുകൾ ആയിരിക്കും. ദീർഘകാല നിക്ഷേപത്തിനും വിപണിയിലെ അസ്ഥിരത നേരിടാനും തയാറാണെങ്കിൽ, നിങ്ങൾക്ക് ഇക്വിറ്റി ഫണ്ടുകൾ തിരഞ്ഞെടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com