ദ് ന്യൂക്ലിയസിന്റെ വില്ലിങ്ടൺ ഐലന്‍റ് പഞ്ചനക്ഷത്ര ഹോട്ടലിന്റെ ശിലാ സ്ഥാപനം നിർവഹിച്ചു

nucleus-inaguration
SHARE

കൊച്ചി ∙ വില്ലിങ്ടൺ ഐലന്‍റില്‍ ദ് ന്യൂക്ലിയസ് ഗ്രൂപ്പ് പണിതുയര്‍ത്താന്‍ തയാറെടുക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിന്‍റെ ശിലാ സ്ഥാപനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ കൊച്ചിയിൽ നിര്‍വഹിച്ചു. എല്ലാ സൗകര്യങ്ങളും ആധുനിക സജ്ജീകരണങ്ങളും ഉള്‍പ്പെടുത്തി ഹോട്ടല്‍ നിര്‍മ്മിക്കുക എന്നതാണ് ദ് ന്യൂക്ലിയസ് ഗ്രൂപ്പ് ലക്ഷ്യം വയ്ക്കുന്നത്.

120 കോടി മുതല്‍ മുടക്ക് പ്രതീക്ഷിക്കുന്ന ഈ ഹോട്ടല്‍ നിര്‍മ്മാണത്തിന്‍റെ 25 ശതമാനം ദ് ന്യൂക്ലിയസ് ഗ്രൂപ്പ് തന്നെ വഹിക്കും. ബാക്കിയുള്ള 75 ശതമാനത്തിനായി പങ്കാളികളെ ക്ഷണിച്ചിട്ടുണ്ട്. 2025 - ഓടെ 'ദ് ന്യൂക്ലിയസ്' ബ്രാന്‍ഡിന്‍റെ കീഴില്‍ ആരംഭിക്കാനിരിക്കുന്ന 25 ഫോര്‍ സ്റ്റാര്‍/ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ഒന്നാണ് ഇത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA