ADVERTISEMENT

മുംബൈ∙ ജെറ്റ് എയർവേയ്സ് സേവനം അവസാനിപ്പിച്ചതോടെ വിദേശത്ത് കുടുങ്ങിപ്പോയ വിമാന യാത്രക്കാർക്കായി പ്രത്യേക നിരക്കുകൾ പ്രഖ്യാപിച്ച് എയർഇന്ത്യ. ജെറ്റിൽ ടിക്കറ്റെടുത്തു പെട്ടുപോയവരെ രക്ഷാനിരക്ക് പ്രഖ്യാപിച്ച് നാട്ടിലെത്തിക്കാൻ കഴിയുമോ എന്ന് വ്യോമയാന മന്ത്രാലയം എയർലൈനുകളോട് ആരാഞ്ഞിരുന്നു. ഇതിനോട് ആദ്യം പ്രതികരിച്ചത് എയർ ഇന്ത്യയാണ്.

പാരിസ്, ലണ്ടൻ ഹീത്രോ, സിംഗപ്പൂർ, ദുബായ്, ഹോങ്കോങ്, അബുദാബി, ജിദ്ദ, ദമാം, മസ്കത്ത് എന്നിവിടങ്ങളിൽ നിന്നാണ് ജെറ്റിന്റെ യാത്രക്കാർക്ക് പ്രത്യേക നിരക്ക് വാഗ്ദാനം.ജെറ്റിന്റെ കൺഫേംഡ് ടിക്കറ്റുള്ളവർക്കു മാത്രമായിരിക്കും ഈ സൗകര്യം ലഭിക്കുക എന്ന് എയർഇന്ത്യ അറിയിച്ചു. ഈമാസം 11നാണ് ജെറ്റ് എയർവേയ്സ് വിദേശ സർവീസുകൾ അവസാനിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com