ADVERTISEMENT

ടോക്യോ∙ വാടക കാർ സേവന ദാതാക്കളായ ഊബറിൽ ജപ്പാനിലെ പ്രമുഖ വാഹന നിർമാതാക്കളായ ടൊയോട്ടയും നിക്ഷേപ സ്ഥാപനമായ സോഫ്റ്റ്ബാങ്ക് വിഷൻഫണ്ടും ചേർന്ന് 100 കോടി ഡോളറിന്റെ നിക്ഷേപം നടത്തും. ഡ്രൈവർ ഇല്ലാത്ത ടാക്സി സേവനം വികസിപ്പിക്കുന്നതിനാണിത്.ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തോടെ നിക്ഷേപ നടപടി പൂർത്തിയാകുമെന്നാണ് കരുതപ്പെടുന്നത്.

ഈ വർഷം തന്നെ ഊബറിന്റെ ഓഹരികൾ പൊതുവിപണിയിൽ എത്തുമെന്നാണ് കരുതുന്നത്. ടെക് വിഭാഗം ഓഹരികളിൽ ലോകത്ത് ഏറ്റവും വലിയ ഐപിഒ ആയിരിക്കും ഊബറിന്റേതെന്നാണ് കരുതപ്പെടുന്നത്.ടൊയോട്ട ഊബറിൽ ഇതിനകം 50 കോടി ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com