ADVERTISEMENT
തിരുവനന്തപുരം∙ അബുദാബിയുടെ വിമാനകമ്പനിയായ ഇത്തിഹാദ് എയർവെയ്സിന്റെ സേവനം മെച്ചപ്പെടുത്താനുള്ള കരാർ ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യാന്തര ഐടി കമ്പനിയായ ഐബിഎസിന്.  ‍ഐബിഎസ് വികസിപ്പിച്ച ഐ ഫ്ലൈറ്റ് നിയോ ഓപ്സ്, ഐ ഫ്ലൈറ്റ് നിയോ ഹബ് സിസ്റ്റംസ് എന്നീ സോഫ്റ്റ്‌െവയറുകൾ അടിസ്ഥാനമാക്കി സമയനിഷ്ഠയും കാര്യശേഷിയും മെച്ചപ്പെടുത്താനും വിമാനശൃംഖല സമന്വയിപ്പിക്കാനും ഹബ് കണക്ടിവിറ്റി കൂട്ടാനുമാണു ധാരണ.ഇത്തിഹാദിനെപ്പോലെ പേരുകേട്ട വിമാനകമ്പനിയുമായി കരാറുണ്ടാക്കാൻ കഴിഞ്ഞതു വലിയ അംഗീകാരമാണെന്ന് ഐബിഎസ് എക്സിക്യൂട്ടിവ് ചെയർമാൻ വി.കെ. മാത്യൂസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com