ADVERTISEMENT

മുംബൈ ∙ ഓഹരി സൂചികകൾ തുടർച്ചയായി എട്ടാം ദിനവും തകർച്ച നേരിട്ടു. ചൈന – യുഎസ് വ്യാപാര യുദ്ധവും ഇന്ത്യയിലെ പ്രമുഖ കമ്പനികളും പ്രതീക്ഷിച്ചത്ര മികച്ച സാമ്പത്തിക ഫലം കാഴ്ചവയ്ക്കാത്തതും നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്.
സെൻസെക്സ് ഇന്നലെ 95.92 പോയിന്റ് താഴ്ന്ന് 37462.99 ലും നിഫ്റ്റി 22.90 പോയിന്റ് താഴ്ന്ന് 11278.90 ലും എത്തി. ഈയാഴ്ച സെൻസെക്സ് 1500 പോയിന്റും നിഫ്റ്റി 433 പോയിന്റുമാണ് ഇടിഞ്ഞത്.

ജർമൻ സ്റ്റീൽ കമ്പനിയായ ഥൈസൻക്രുപ്പിനെ ഏറ്റെടുക്കാനുള്ള നീക്കത്തിന് യൂറോപ്യൻ യൂണിയൻ തടയിടുമെന്ന വാർത്തകൾ ടാറ്റ സ്റ്റീലിന്റെ ഓഹരി വില കുത്തനെ ഇടിച്ചു. വില 6.10% താഴ്ന്നു. മികച്ച സാമ്പത്തിക ഫലം പുറത്തുവിട്ട സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരി വില 2.94% ഉയർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com