ADVERTISEMENT

ന്യൂഡൽഹി ∙അടുത്ത മാസം 5ന് അവതരിപ്പിക്കുന്ന പൊതു ബജറ്റിനുള്ള ഒരുക്കങ്ങൾ ധനമന്ത്രാലയത്തിൽ പുരോഗമിക്കുമ്പോൾ, മാധ്യമങ്ങളിലൂടെയും അല്ലാതെയും തനിക്കു നിർദേശങ്ങളും ആശയങ്ങളും നൽകുന്നവരെ പ്രോത്സാഹിപ്പിച്ച് ധനമന്ത്രി നിർമ്മലാ സീതാരാമന്റെ ട്വീറ്റ്.

പണ്ഡിതരും സാമ്പത്തിക ശാസ്ത്രജ്ഞരും ഉത്സാഹികളുമൊക്കെ അച്ചടി, ഇലക്ട്രോണിക്, സാമൂഹിക മാധ്യമങ്ങളിലൂടെ നൽകുന്ന എല്ലാ ചിന്തകൾക്കും ആശയങ്ങൾക്കും നന്ദി. പലതും ഞാൻ വായിക്കുന്നുണ്ട്. എന്റെ ടീം അവയെല്ലാം എനിക്കായി ശേഖരിക്കുന്നു. ഓരോന്നും മൂല്യമുള്ളതായി കരുതുന്നു. ആശയം പങ്കുവയ്ക്കൽ തുടരണമെന്നു വ്യക്തമാക്കിയാണ് ട്വീറ്റ് അവസാനിപ്പിക്കുന്നത്.

സാമ്പത്തിക ദിനപത്രങ്ങളിലുൾപ്പെടെ പലരും മന്ത്രിക്കുള്ള തുറന്ന കത്തായും മറ്റും ആശയങ്ങൾ മുന്നോട്ടുവയ്ക്കുന്ന പശ്ചാത്തലത്തിലാണ് ട്വീറ്റ്. തമാശ രൂപത്തിലുള്ള പ്രതികരണമായും ബിജെപി വൃത്തങ്ങൾ ഇതിനെ വ്യാഖ്യാനിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com