ADVERTISEMENT

Q∙ കഴിഞ്ഞ മാസം ഞാൻ പുതിയ ഒരു വാഹനം (ജീപ്പ് എന്നു നാട്ടിൽ വിളിക്കപ്പെടുന്നത്) വാങ്ങി. എനിക്ക് ജിഎസ്ടി റജിസ്ട്രേഷൻ ഉണ്ട്. ബിസിനസ് ആവശ്യങ്ങൾക്ക് (ചരക്ക് ഡെലിവറി) ഉപയോഗിക്കാൻ ഉദ്ദേശിച്ചാണ് വാങ്ങിയത്. ചരക്ക് ഡെലിവറിക്ക് ഉപയോഗിക്കുന്ന വാഹനമെന്ന നിലയിൽ, ജീപ്പ് വാങ്ങിയപ്പോൾ നൽകിയ ജിഎസ്ടി ക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കാൻ സാധിക്കുമോ?

A∙ സിജിഎസ്ടി/ജിഎസ്ടി നിയമങ്ങളിലെ 17(5) വകുപ്പ് പ്രകാരം മോട്ടർ വാഹനങ്ങൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കാൻ സാധ്യമല്ല എന്ന് പറയുന്നുണ്ടെങ്കിലും പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ,  ഡ്രൈവിങ് പഠിപ്പിക്കൽ എന്നീ നികുതി ബാധകമായ  സേവന സപ്ലൈക്ക് ഉപയോഗിക്കുന്ന മോട്ടർ വാഹനങ്ങൾക്കും ചരക്ക് ട്രാൻസ്പോർട്ടേഷന് ഉപയോഗിക്കുന്ന മോട്ടർ വാഹനങ്ങൾക്കും ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കാൻ അനുവാദം നൽകിയിട്ടുണ്ട്. (2018 ധനകാര്യ നിയമത്തിലൂടെ 1–2–2019 മുതൽ പ്രാബല്യത്തോടെ 17(5) വകുപ്പ് ഭേദഗതി ചെയ്തിട്ടുണ്ട്.

ഭേദഗതി പ്രകാരം 13–ൽ താഴെ പാസഞ്ചർ സീറ്റിങ് കപ്പാസിറ്റിയുള്ള മോട്ടർ വാഹനങ്ങൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭ്യമല്ല എന്നാണ് ചേർത്തിട്ടുള്ളത്. ഭേദഗതിക്കു ശേഷമുള്ള വകുപ്പിലും പാസഞ്ചർ ട്രാൻസ്പോർട്ട്, ഡ്രൈവിങ് പഠനം എന്നീ നികുതി ബാധകമായ സപ്ലൈക്ക് ഉപയോഗിക്കുന്ന മോട്ടർ വാഹനങ്ങൾക്കും ചരക്ക് ട്രാൻസ്പോർട്ടേഷന് ഉപയോഗിക്കുന്ന വാഹനങ്ങൾക്കും ഇൻപുട്ട് ക്രെഡിറ്റ് എടുക്കാം. ഇൻപുട്ട് ക്രെഡിറ്റ് എടുക്കാൻ അനുവാദമില്ലാത്ത വാഹനങ്ങളുടെ ഇൻഷുറൻസ്, റിപ്പയർ മെയിന്റനൻസിനു ചെലവാക്കുന്ന തുക എന്നിവയുടെ ജിഎസ്ടിക്ക് ക്രെഡിറ്റ് എടുക്കാൻ സാധ്യമല്ല.)

താങ്കളുടെ കാര്യത്തിൽ ജീപ്പ് ചരക്ക് ട്രാൻസ്പോർട്ടേഷന് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നുവെന്നാണ് കത്തിൽ പറയുന്നത്.  പ്രത്യക്ഷത്തിൽ ക്രെഡിറ്റിന് അർഹതയുണ്ടെന്നു തോന്നുമെങ്കിലും മോട്ടോർ വാഹന നിയമപ്രകാരം ജീപ്പിൽ ചരക്കു കൊണ്ടുപോകാൻ അനുവാദമുണ്ടോ എന്ന കാര്യം അന്വേഷിച്ചു മനസ്സിലാക്കേണ്ടതാണ്. ചരക്ക് കയറ്റാൻ അനുവാദമില്ലാത്ത തരം വാഹനമാണെങ്കിൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് അനുവദിക്കാനുള്ള സാധ്യത കുറവാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com