ADVERTISEMENT

ഉപഭോക്താക്കൾക്ക് സ്വന്തമായ പരിരക്ഷാ പദ്ധതി രൂപകൽപ്പന ചെയ്യാൻ വഴിയൊരുക്കുന്ന മാക്സ് ലൈഫ് സ്മാർട്ട് ടേം പദ്ധതി പുറത്തിറക്കി. ഒറ്റത്തവണ പ്രീമിയം അടയ്ക്കുന്നതു മുതൽ 5 വർഷവും 10 വർഷവും 15 വർഷവും പ്രീമിയം അടയ്ക്കുന്നതു വരെയുള്ള തിരഞ്ഞെടുപ്പുകളും 60 വയസ്സു വരെ പ്രീമിയം അടയ്ക്കുന്ന റെഗുലർ പ്രീമിയം അവസരവും രാജ്യത്തെ മുൻനിര ലൈഫ് ഇൻഷൂറൻസ് കമ്പനികളിലൊന്നായ മാക്സ് ലൈഫ് ഇൻഷൂറൻസ് ഇതിലൂടെ അവതരിപ്പിക്കുന്നുണ്ട്.

ഓരോരുത്തർക്കും അനുയോജ്യമായ രീതിയിൽ സം അഷ്വേർഡ് ആനുകൂല്യങ്ങൾ ലഭിക്കുന്ന ആഡ് ഓണുകളും ഇവിടെയുണ്ടാകും. ജീവിതത്തിലെ പ്രധാന നാഴികക്കല്ലുകളായ വിവാഹം, കുട്ടികളുടെ ജനനം, ഭവന വായ്പ, തുടങ്ങിയവയുമായെല്ലാം ബന്ധപ്പെട്ട് ഇതു ലഭ്യമാക്കാനാവും.

ജീവിത പരിരക്ഷയുമായി ബന്ധപ്പെട്ട ഏഴു വ്യത്യസ്ത തെരഞ്ഞെടുപ്പുകൾ, കൂടുതൽ സഹായകമായ മാരക രോഗാ പരിരക്ഷാ ആനുകൂല്യം, പ്രീമിയം തിരികെ ലഭിക്കാനുള്ള അവസരം എന്നിവയും ഇതോടനുബന്ധിച്ചു തെരഞ്ഞെടുക്കാനാവും. തങ്ങളുടെ ബജറ്റിന് അനുസൃതമായി 85 വയസ്സു വരെ പരിരക്ഷ ലഭ്യമാക്കാനാവുന്ന അവസരമാണ് ഇവയേക്കാളേറെ ശ്രദ്ധേയം.

40 മാരക രോഗങ്ങൾക്കാണ് ക്രിറ്റിക്കൽ ഇൽനെസ് പരിരക്ഷ ലഭ്യമാകുന്നത്. വ്യക്തിഗത ആവശ്യങ്ങൾക്ക് അനുസൃതമായി പരിരക്ഷാത്തുക വർധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യാനാകുമെന്ന് മാക്സ് ലൈഫ് ചീഫ് മാർക്കറ്റിങ് ഓഫിസറും ഡയറക്ടറുമായ ആലോക് ഭാൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com