ADVERTISEMENT

Q∙  എനിക്ക് 45 വയസ്സായി, എന്റെ ഭാര്യക്ക് 40, ഞങ്ങളുടെ മകന് 11. എനിക്ക് എന്റെ ഓഫിസിൽനിന്ന് 10 ലക്ഷത്തിന്റെ ഹെൽത് ഇൻഷുറൻസ് ഉണ്ട്. ഓഫിസ് വാഗ്ദാനം ചെയ്യുന്ന തുകയിൽനിന്നും ഞാൻ തുക വർധിപ്പിച്ചതിനാൽ, ഞാൻ പ്രതിവർഷം 1,500 രൂപ പ്രീമിയമായി അടയ്ക്കുന്നുണ്ട്. എനിക്ക് കൂടുതൽ ഇൻഷുറൻസിന്റെ ആവശ്യമുണ്ടോ? അങ്ങനെയാണെങ്കിൽ ഇനി എത്ര വാങ്ങണം?

A∙ നിങ്ങളുടെ തൊഴിലുടമ വാഗ്ദാനം ചെയ്യുന്നതിനു പുറമെ നിങ്ങളുടെ സ്വന്തം ഹെൽത് ഇൻഷുറൻസ് ഉള്ളതാണ് എപ്പോഴും അഭിലഷണീയം. സർവീസിൽനിന്നു രാജിവയ്ക്കുകയോ/റിട്ടയർ ആകുകയോ ചെയ്യുമ്പോൾ തൊഴിലുടമയുടെ ഇൻഷുറൻസ് പരിരക്ഷ അവസാനിക്കും. നിങ്ങളുടെ പ്രായം കൂടുംതോറും, നിങ്ങൾക്കു പതിവായി ഹെൽത് ചെക്ക്അപ്പുകളും മെഡിക്കൽ പരിശോധനകളും ആവശ്യമായി വന്നേക്കാം. ഇത് ഉയർന്ന പ്രീമിയത്തിലേക്കു വഴിതെളിച്ചേക്കാം.

അതുകൊണ്ട് എത്രയും വേഗം നിങ്ങളുടെ കുടുംബത്തിനു മുഴുവനും വേറിട്ടൊരു ഹെൽത് ഇൻഷുറൻസ് പരിരക്ഷ വാങ്ങണമെന്നാണ് എന്റെ അഭിപ്രായം. നിങ്ങളുടെ കുടുംബത്തിനു സമഗ്രമായ ഒരു ഹെൽത് ഇൻഷുറൻസ് പോളിസി വേണമെന്നുമാണ് ഞാൻ നിർദേശിക്കുന്നത്.

ഇതിൽ ഒരു പരിരക്ഷ, ഒരു സൂപ്പർ-ടോപ് അപ് പ്ലാൻ, ഒരു ഗുരുതരരോഗ പരിരക്ഷ എന്നിവയോടൊപ്പം ചെലവാക്കിയ പണം ദൈനംദിനം തിരികെ നൽകുന്ന ഒരു പരിരക്ഷയും അടങ്ങുന്നതാണ്. മെഡിക്കൽ ചെലവ് വർഷംതോറും ഏതാണ്ട് 15% വർധിക്കുന്നതിനാൽ ഓരോ 2 വർഷം കൂടുമ്പോഴും നിങ്ങളുടെ പോളിസിയുടെ ഇൻഷുറൻസ് തുകയിൽ ഒരു പുനർചിന്തനമുണ്ടെന്ന് ഉറപ്പുവരുത്തുക.

പഴയ സ്കൂട്ടർ വാങ്ങിയാൽ

Q∙ എന്റെ മകൾ പുണെയിൽ നിയമത്തിനു പഠിക്കുകയാണ്. അവൾക്ക് ഒരു സെക്കൻഡ് ഹാൻഡ് സ്‌കൂട്ടർ വാങ്ങണം. ഈ സ്‌കൂട്ടറിനു ഞാൻ എങ്ങനെയാണ് ഇൻഷുറൻസ് എടുക്കുന്നത്? അത് പഴയതായതിനാൽ ഇൻഷുറൻസ് ലഭിക്കുമോ?

A∙ സെക്കൻഡ് ഹാൻഡ് സ്‌കൂട്ടറിന് ഇൻഷുറൻസ് എടുക്കാം. ഇന്ത്യയിലെ നിയമപ്രകാരം ഏറ്റവും കുറഞ്ഞത് തേഡ് പാർട്ടി ലയബിലിറ്റി കവർ നിർബന്ധമായും എടുക്കേണ്ടതാണ്. ഇത് നിർബന്ധമാണെന്നതിനു പുറമെ, നിങ്ങളുടെ സാമ്പത്തിക താൽപര്യം സംരക്ഷിക്കാൻ തീർച്ചയായും ഇതു വാങ്ങണം. ഞങ്ങൾ 15 കോടിയുടെ ഒറ്റ തേഡ് പാർട്ടി ക്ലെയിം കണ്ടിട്ടുണ്ട്. ഇൻഷുറൻസ് ഇല്ലെങ്കിൽ ഇത് സ്വന്തം കീശയിൽനിന്ന് നൽകേണ്ടിവരും.

തേഡ് പാർട്ടിയുടെയും സ്വന്തം നാശനഷ്ടങ്ങളുടേയും സംയുക്തമായ കോംപ്രിഹെൻസീവ് മോട്ടർ ഇൻഷുറൻസും എടുക്കണം. സ്വന്തം നാശനഷ്ടങ്ങളുടെ ക്ലെയിം ഉണ്ടായാൽ മിക്ക ഇൻഷുറൻസ്  കമ്പനിയും വാഹനം പരിശോധിക്കും. ഇത് ഇപ്പോൾ നിങ്ങളുടെ സ്മാർട്ഫോണും ഇൻഷുററുടെ ആപ്പും ഉപയോഗിച്ച് നിങ്ങൾക്കുതന്നെ ചെയ്യാവുന്നതാണ്. ഇതിലൂടെ ഫോട്ടോകൾ അപ്‌ലോഡ് ആകുകയും ഉടനടി അംഗീകാരം  ലഭിക്കുകയും ചെയ്യും.

നിങ്ങളുടെ  സെക്കൻഡ് ഹാൻഡ് സ്‌കൂട്ടർ ഇൻഷുർ ചെയ്യാൻ, പുതിയ ഉടമയുടെ പേരിലേക്ക് റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് മാറ്റിയിട്ടുണ്ടെങ്കിൽ, അത് അല്ലെങ്കിൽ ഫോം നമ്പർ 29ഉം 30ഉം ഇൻഷുറൻസ് കമ്പനിക്കു കൊടുത്ത് മോട്ടർ ഇൻഷുറൻസ് വാങ്ങാം.

ഈ ഡോക്യുമെന്റുകൾ ഉപയോഗിച്ച് നിങ്ങൾക്ക് പഴയ ഉടമയുടെ ഇൻഷുറൻസ് പോളിസി പുതിയ ഉടമയുടെ പേരിലേക്കു മാറ്റുകയോ നിങ്ങൾക്കിഷ്ടപ്പെട്ട പൂർണമായും പുതിയൊരു മോട്ടർ ഇൻഷുറൻസ് പോളിസി വാങ്ങുകയോ ചെയ്യാം. നാമമാത്രമായ ചെലവോടുകൂടിയതും ഓരോ വർഷവും പുതുക്കേണ്ട ബുദ്ധിമുട്ടില്ലാത്തതുമായ ഒരു ദീർഘകാല മോട്ടർ ഇൻഷുറൻസ് വാങ്ങുവാനുള്ള ഓപ്ഷനും നിങ്ങൾക്കുണ്ട്.

ഉത്തരം നൽകിയത്: തപൻ സിംഘേൽ, എംഡി–സിഇഒ, ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com