ADVERTISEMENT

ബെയ്ജിങ് ∙ വാവെയ്ക്കെതിരെ യുഎസ് കൈക്കൊണ്ട നടപടി, വാവെയ്‌യുടെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചതായി വാവെയ് സിഇഒ റെൻ ഷെങ്ഫി. അടുത്ത 2 വർഷം 10000 കോടി ഡോളർ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം 10500 കോടി ഡോളറായിരുന്നു വരുമാനം. ഈ വർഷം 12500 കോടി ഡോളർ ലക്ഷ്യമിടുന്നതായി ഫെബ്രുവരിയിൽ കമ്പനി പറഞ്ഞിരുന്നു.സ്മാർട് ഫോൺ വിൽപന കുറഞ്ഞതോടെ ഉൽപാദന ശേഷി കുറയ്ക്കുമെങ്കിലും യുഎസ് നടപടി കമ്പനിയുടെ പ്രവർത്തനം  നിശ്ചലമാക്കില്ലെന്ന് റെൻ പറയുന്നു.

മേയ്, ജൂൺ കാലയളവിൽ വിൽപനയിൽ 40% കുറവാണ് ഉണ്ടായത്.പുറംവാതിൽ വഴി സാങ്കേതിക വിദ്യ കൈവശപ്പെടുത്താനാവില്ല. ഏത് രാജ്യമായും സാങ്കേതിക വിദ്യ കൈമാറ്റത്തിന് കമ്പനി തയാറാണ്. യുഎസ് നടപടിമൂലം രണ്ടു കൂട്ടരും കഷ്ടപ്പെടും. ആരം വിജയിക്കില്ല. റെൻ പറയുന്നു.കഴിഞ്ഞ വർഷം 20.6 കോടി സ്മാർട് ഫോണുകൾ കമ്പനി കയറ്റി അയച്ചു.2021ൽ കമ്പനി ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും റെൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com