ADVERTISEMENT

ദോഹ∙ വിദ്യാഭ്യാസ സാങ്കേതിക മേഖലയിലെ സ്റ്റാർട്ടപ് സംരംഭമായ ബൈജൂസ് ലേണിങ് ആപ്പിൽ  നിക്ഷേപം നടത്താൻ ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി(ക്യുഐഎ). നിക്ഷേപത്തുക സംബന്ധിച്ച് വ്യക്തമായ വിവരം പുറത്തുവിട്ടിട്ടില്ലെങ്കിലും 20-25 കോടി ഡോളർ വരുമെന്നാണ് (1400 – 1700 കോടി രൂപ)സൂചന. ബൈജൂസിൽ ക്യുഐഎയുടെ നേരിട്ടുള്ള ആദ്യ നിക്ഷേപമാണിത്.

ബെംഗളുരു ആസ്ഥാനമായ ബൈജൂസ് ലേണിങ് ആപ്പിന് രൂപം നൽകിയത് മലയാളിയായ ബൈജു രവീന്ദ്രനാണ്. ഫെയ്സ്ബുക് ഉൾപ്പെടെയുള്ള വൻകിട നിക്ഷേപകർക്ക് ബൈജൂസ് ആപ്പിൽ ഓഹരി പങ്കാളിത്തമുണ്ട്. കനേഡിയൻ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്‌മെന്റ് ബോർഡിന്റെ(സിപിപിഐബി) നിക്ഷേപത്തിന് തൊട്ടുപിന്നാലെയാണ് ക്യുഐഎയുമായുള്ള കരാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com