ADVERTISEMENT

ഉപയോക്താവിന്റെ ജീവിതം കൂടുതൽ സുഗമമാക്കുന്നതിനായാണ് ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ വികസിപ്പിക്കപ്പെട്ടത്. പണം തട്ടിപ്പുകാർ, ഇതേ രീതികൾ തന്നെ ഉപയോഗിച്ച്, ഉപയോക്താക്കളെ കബളിപ്പിച്ചുകൊണ്ട് വ്യാജ ട്രാൻസാക്‌ഷനുകൾ നടത്തുന്നു. ചില തട്ടിപ്പുരീതികൾ ശ്രദ്ധിക്കുക:

∙ നിങ്ങളെ വിശ്വസിപ്പിക്കാൻ, നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കുന്നു: 

സാധാരണയായി കാണുന്നത്, RBI പ്രതിനിധിയാണെന്നോ ഇ-കൊമേഴ്‌സ് സൈറ്റിൽ നിന്നാണെന്നോ സ്വയം പരിചയപ്പെടുത്തി തട്ടിപ്പുകാർ ഉപയോക്താക്കളെ ഫോൺ വഴി ബന്ധപ്പെടുകയും കാർഡിന്റെ 16 അക്ക നമ്പറും CVVയും നൽകാൻ അഭ്യർഥിക്കുകയുമാണ്. ഇത് അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള കോളാണെന്നു തെറ്റിദ്ധരിക്കുന്ന ഉപയോക്താക്കൾ ഈ വിവരങ്ങൾ തട്ടിപ്പുകാർക്കു കൈമാറുന്നു. ശേഷം ഉപഭോക്താവിനു ലഭിക്കുന്ന ഒടിപിയും കൈമാറുന്നതിലൂടെ ഉപഭോക്താവിന്റെ അക്കൗണ്ടിൽനിന്നു പണം പിൻവലിക്കപ്പെടുന്നു 

∙ പണം സ്വീകരിക്കുന്നതിനുള്ള അഭ്യർഥന: 

ഒരു ഉപയോക്താവ് എന്ന നിലയിൽ, വെബ്‌സൈറ്റിൽ നിങ്ങൾ ഒരു ഉൽപന്നം പോസ്‌റ്റ് ചെയ്യുകയാണെങ്കിൽ, തട്ടിപ്പുകാർ നിങ്ങളെ ബന്ധപ്പെടുകയും നിങ്ങളുടെ അവർക്ക് ഉൽപ്പന്നം വാങ്ങാൻ താൽപ്പര്യമുണ്ടെന്നും എന്നാൽ വ്യക്തിഗതമായി പണം അയയ്‌ക്കാൻ സാധിക്കാത്തതിനാൽ ഒരു പേയ്‌മെൻ്റ് ആപ് മുഖേന പണം അയയ്‌ക്കാൻ താൽപ്പര്യപ്പെടുന്നതായും നിങ്ങളെ അറിയിക്കുന്നു.

ശേഷം നിങ്ങൾ ലിസ്‌റ്റ്ചെയ്‌തിരിക്കുന്ന തുകയ്‌ക്കായി ഒരു കളക്‌റ്റ് കോൾ അഭ്യർഥന തട്ടിപ്പുകാർ നിങ്ങൾക്ക് അയയ്‌ക്കുന്നു. കൂടാതെ ‘പണമടയ്‌ക്കുക’ എന്ന ബട്ടണരികെ, നിങ്ങൾ ഈ ബട്ടൺ ക്ലിക്കുചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് പണം ലഭിക്കും എന്ന സന്ദേശവും നൽകുന്നു. ഇതൊരു വ്യാജ സന്ദേശമാണ്, നിങ്ങൾ പണം അടയ്‌ക്കുക( ‘Pay’) എന്നുള്ള ബട്ടൺ അമർത്തുകയോ നിങ്ങളുടെ UPI പിൻ നൽകുകയോ ചെയ്യരുത്. 

∙ മൂന്നാം കക്ഷി ആപ്പുകൾ: 

പേയ്‌മെൻ്റ് ആപ്പിൽ അല്ലെങ്കിൽ ട്രാൻസാക്ഷനിൽ ഒരു പ്രശ്‌നം നേരിടുന്നതായി കാണിച്ചുകൊണ്ട്, തട്ടിപ്പുകാർ ഉപയോക്താക്കളുമായി ബന്ധപ്പെടാറുണ്ട്. ഉടൻ തന്നെ പ്രശ്‌നം പരിഹരിക്കുന്നതിന്, സ്‌ക്രീനിൽ കാണിച്ചിരിക്കുന്ന ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിനായി അവർ നിങ്ങളോട് ആവശ്യപ്പെടും. ഉപയോക്താക്കളുടെ കാർഡ്, ബാങ്ക് വിശദാംശങ്ങൾ, UPI PIN അല്ലെങ്കിൽ OTP എന്നിവ ചോദിക്കുന്നതിന് പകരം, പേയ്‌മെൻ്റ് ആപ്പിന് കാർഡിന്റെ വിശദാംശങ്ങൾ വ്യക്തമായി സ്‌കാൻ ചെയ്യാനായി ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് ക്യാമറയ്‌ക്കു മുന്നിൽ കാണിക്കാൻ ആവശ്യപ്പെടും. തട്ടിപ്പുകാർ ഇതിലൂടെ ഉപയോക്താവിന്റെ കാർഡ് നമ്പറും CVV കോഡും റെക്കോർഡ് ചെയ്യുകയും SMS മുഖേന OTP അയച്ചുകൊണ്ട് സ്വന്തം അക്കൗണ്ടിലേക്ക്  പണം മാറ്റുകയും ചെയ്യുന്നു. 

∙ SIM സ്വാപ്പ് ഫ്രോഡ്: 

തട്ടിപ്പുകാർ നിങ്ങളുടെ വ്യക്തിഗത വിശദാംശങ്ങൾ ഉപയോഗിച്ചുകൊണ്ട് പുതിയ SIM കരസ്ഥമാക്കുന്നു. ശേഷം നിങ്ങളുടെ മൊബൈൽ ഓപ്പറേറ്റർ പ്രതിനിധി എന്ന വ്യാജേന നിങ്ങളെ വിളിക്കുകയും നെറ്റ്‌വർക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിന്, ലഭിച്ചിരിക്കുന്ന ഒരു SMS ഫോർവേഡ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യും. പുതിയ SIMന്റെ പിന്നിലുള്ള 20 അക്ക നമ്പർ ഈ SMSൽ അടങ്ങിയിട്ടുണ്ടാകും. ഈ SMS നിങ്ങളുടെ നിലവിലെ SIMനെ നിഷ്‌ക്രിയമാക്കുകയും തട്ടിപ്പുകാർ അനധികൃതമായി നേടിയെടുത്ത SIMനെ ആക്‌റ്റിവേറ്റ് ചെയ്യുകയും ചെയ്യും. ഇതിലൂടെ നിങ്ങളുടെ ഫോൺ നമ്പറിലേക്കും നിങ്ങളുടെ SMSലേക്കുമുള്ള ആക്‌സസ് തട്ടിപ്പുകാർക്കു ലഭിക്കുന്നു, അവർ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ഉപയോഗിച്ച്, പണം കൈക്കലാക്കുന്നു.

വ്യാപാരി തട്ടിപ്പുകാർ

ഒരു വ്യാപാരി, സാധനങ്ങൾ വിൽക്കാൻ എന്ന വ്യാജേന ഒരു വെബ്‌സൈറ്റ് സെറ്റ് ചെയ്യുന്നു. അതിൽ നൽകിയിരിക്കുന്ന കമ്പനി വിലാസം കോൺടാക്‌റ്റ് നമ്പർ, റദ്ദാക്കലിനുള്ള നയങ്ങൾ എന്നിവയെല്ലാം വ്യാജമായിരിക്കും. ഉപഭോക്താക്കളിൽനിന്നുള്ള പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിനുള്ള പേയ്‌മെന്റ് ഗേറ്റ്‌വേകൾ അല്ലെങ്കിൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾ, വ്യാപാരികളെക്കുറിച്ച് വിശദമായി അന്വേഷിച്ചതിന് ശേഷം മാത്രമേ അവരുടെ സേവനം നൽകാറുള്ളൂ.

ഈ പരിശോധനയിൽ പിടിക്കപ്പെടാതിരിക്കുന്നതിന്, NEFT മുഖേന പണം ട്രാൻസ്‌ഫർ ചെയ്യുന്നതിന് ഒരു വ്യക്തിഗത ബാങ്ക് അക്കൗണ്ട് സൃഷ്‌ടിക്കുന്നു അല്ലെങ്കിൽ വ്യാപാരി QR കോഡിന് പകരം വ്യക്തിഗത QR കോഡ് സൃഷ്‌ടിക്കുന്നു. ഇത്തരത്തിൽ ഒരു അംഗീകൃത പേയ്‌മെന്റ് ഗേറ്റ്‌വേയായി നടിച്ചതിനുശേഷം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തന്റെ ബിസിനസ്സിനെ പ്രമോട്ട് ചെയ്‌ത്, ഉപഭോക്താക്കളെ വലയിലാക്കുന്നതിനായി കാത്തിരിക്കുന്നു.

ഇത്തരം തട്ടിപ്പുകാരിൽനിന്ന് രക്ഷനേടാൻ ഇനിപ്പറയുന്നവ ശ്രദ്ധിക്കേണ്ടതുണ്ട്:

∙ നിങ്ങളുടെ ബാങ്ക് വിശദാംശങ്ങളോ OTPയോ അല്ലെങ്കിൽ ലഭിച്ചിട്ടുള്ള മറ്റ് കോഡുകളോ (കാർഡ് നമ്പർ, കാലഹരണപ്പെടൽ തീയതി, PIN) ആരുമായും പങ്കിടരുത്

∙ നിങ്ങളുടെ ബാങ്കിൽനിന്ന് അല്ലെങ്കിൽ മൊബൈൽ ഓപ്പറേറ്ററിൽ നിന്ന് ഇമെയിൽ സന്ദേശങ്ങളോ SMSകളോ വരുകയാണെങ്കിൽ അത് ബാങ്കിന്റെ/ മൊബൈലിന്റെ ഔദ്യോഗിക വിലാസത്തിൽ നിന്നുള്ളതാണെന്നത് ഉറപ്പാക്കുക

∙നിങ്ങളുടെ അക്കൗണ്ടിൽ നിന്നുള്ള പണമിടപാടുകളുടെ വിവരങ്ങൾ ട്രാക്ക് ചെയ്യുന്നതിന് ഇമെയിൽ അല്ലെങ്കിൽ SMS അറിയിപ്പുകൾ സബ്‌സ്ക്രൈബ് ചെയ്യുക

∙ പതിവായി നിങ്ങളുടെ ബാങ്ക് പണമിടപാടുകൾ പരിശോധിക്കുക

∙എല്ലാ ഷോപ്പിങ് വെബ്‌സൈറ്റുകളേയും വിശ്വസിക്കരുത്. ഉൽപന്നം വാങ്ങുന്നതിനുമുൻപ്, ഉപഭോക്താക്കൾ നൽകിയിരിക്കുന്ന പ്രതികരണങ്ങളും അവലോകനങ്ങളും വെബ്‌സൈറ്റിന്റെ സോഷ്യൽ മീഡിയ പേജും (ലഭ്യമാണെങ്കിൽ) പരിശോധിക്കുക. വിശ്വസ്‌തമായ ഷോപ്പിങ് വെബ്‌സൈറ്റ് അല്ലെങ്കിൽ പ്ലാറ്റ്‌ഫോമുകളിൽനിന്നുമാത്രം സാധനങ്ങൾ വാങ്ങുക.

 ∙ഒരു പേയ്‌മെന്റ് ആപ്പിൽനിന്നു പണം സ്വീകരിക്കുന്നതിന് ‘Pay’ എന്നത് ക്ലിക്കുചെയ്യുന്നതിനോ, നിങ്ങളുടെ UPI പിൻ നൽകേണ്ടതായോ ഇല്ല. ഒരു യഥാർത്ഥ ഉപഭോക്താവിന്, ഫോൺ നമ്പർ മാത്രം ഉപയോഗിച്ച് പണം നൽകുന്നതിനാകും

∙വ്യാജ കളക്‌റ്റ് കോൾ അഭ്യർത്ഥന ലഭിക്കുകയാണെങ്കിൽ, ആപ്പിലെ കസ്‌റ്റമർ സപ്പോർട്ടുമായി ബന്ധപ്പെടുക

∙വ്യാജ ഹെൽപ്പ്‌ലൈൻ നമ്പറുകൾക്കെതിരെ ജാഗ്രത പാലിക്കുക. നിർദ്ദിഷ്‌ട സ്ഥാപങ്ങൾക്കുള്ള കസ്‌റ്റമർ കെയർ നമ്പർ, അവരുടെ ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കിൽ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽനിന്നു ലഭ്യമാണ്.

∙ ഇമെയിൽ ലഭിക്കുകയാണെങ്കിൽ അതിന്റെ ഡൊമെയ്‌ൻ പരിശോധിക്കുക. അത് [XYZ]@gmail.com എന്നപോലുള്ള ഡൊമെയ്‌നിൽ നിന്നോ മറ്റ് ഇമെയിൽ ദാതാക്കളിൽ നിന്നോ ഉള്ളതാണെങ്കിൽ ആ മെയിൽ അവഗണിക്കുക. പ്രധാനമായും ആ ഇമെയിൽ ഡൊമെയ്‌ൻ ബാങ്കിന്റെ യഥാർത്ഥ ഡൊമെയ്‌നുമായി പൊരുത്തമുള്ളതാണോ എന്നത് പരിശോധിക്കുക. എല്ലാ ബാങ്ക് ഇമെയിലുകളും സുരക്ഷിതമായ https ഡൊമെയ്‌നിൽനിന്നുള്ളതാണ്.

∙ നിങ്ങളുടെ കാർഡ് അല്ലെങ്കിൽ അക്കൗണ്ട് വിശദാംശങ്ങൾ വഞ്ചിച്ചെടുത്തുവെങ്കിൽ, പേയ്‌മെന്റ് ആപ്പിന്റെ കസ്‌റ്റമർ എക്‌സിക്യൂട്ടീവ് ടീമിന് ഉടൻ തന്നെ റിപ്പോർട്ടുചെയ്യുക, നിങ്ങളുടെ ബാങ്കിലും ബന്ധപ്പെട്ട് കാര്യങ്ങൾ അറിയിക്കുക. ഒപ്പം അടുത്തുള്ള സൈബർ സെല്ലുമായി ബന്ധപ്പെട്ട്, പോലീസിൽ പരാതി രജിസ്‌റ്റചെയ്യുക

ബിസിനസുകാർ/വ്യാപാരികൾ ശ്രദ്ധിക്കേണ്ടത്:

∙അംഗീകൃത പേയ്‌മെൻ്റ് പ്ലാറ്റ്‌ഫോമുകളുമായി മാത്രം പങ്കാളികളാകുക

∙ പണമിടപാടുകളും രഹസ്യാത്മക വിവരങ്ങളടങ്ങിയ ഇമെയിലുകളും എൻക്രിപ്‌റ്റുചെയ്യുക 

∙ ടോക്കണുകളും ലോഗിൻ ക്രെഡൻഷ്യലുകളും പതിവായി മാറ്റുക 

∙ ആന്റിവൈറസ് സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച്, സ്ഥിരമായി സുരക്ഷ പരിശോധനങ്ങൾ നടത്തുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com