ADVERTISEMENT

കൊച്ചി ∙ വൈദ്യുതി നിരക്കു വർധന മൂലം സംസ്ഥാനത്തെ ചെറുകിട വ്യവസായ മേഖല നേരിടുന്നതു പ്രതിവർഷം ശരാശരി 300 കോടി രൂപയുടെ അധിക ബാധ്യത. നിരക്കു വർധനയിൽ ഷോക്കേറ്റതു ഗാർഹിക ഉപയോക്താക്കൾക്കു മാത്രമല്ല.ലക്ഷക്കണക്കിനാളുകൾക്കു തൊഴിൽ നൽകുന്ന ചെറുകിട വ്യവസായ മേഖലയ്ക്കു കൂടിയാണ്. ഏകദേശം 50,000 ചെറുകിട യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണു കണക്കുകൾ. നിരക്കു വർധന മൂലം ഓരോ വ്യവസായ യൂണിറ്റിനും പ്രതിമാസം ശരാശരി 5,000 രൂപയുടെ അധികച്ചെലവുണ്ടാകുമെന്നാണു വിലയിരുത്തൽ.

പ്ലാസ്റ്റിക്, എൻജിനീയറിങ് ഘടകങ്ങൾ, പാദരക്ഷ, ഭക്ഷ്യ സംസ്കരണം, പ്ലൈവുഡ് – ഫർണിച്ചർ നിർമാണ മേഖലകൾക്കെല്ലാം വൈദ്യുതി നിരക്കു വർധന ഭാരമാകും. വ്യവസായ, വ്യാപാര മേഖലയിലെ മാന്ദ്യം മൂലം പ്രതിസന്ധി നേരിടുന്ന ചെറുകിട വ്യവസായ മേഖലയ്ക്കു വൈദ്യുതി നിരക്കു വർധന കൂടി താങ്ങാനാവില്ലെന്നാണു കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ പറയുന്നത്. ‘ വ്യാപാര മാന്ദ്യം ഒരുവശത്ത്. ബജറ്റിൽ ഇന്ധന സർചാർജ് കൂടി ഏർപ്പെടുത്തിയതോടെ കടത്തുകൂലിയും വർധിക്കും. ഇപ്പോൾ വൈദ്യുതി നിരക്കു വർധനയും. മേഖലയെ നിരക്കു വർധനയിൽ നിന്ന് ഒഴിവാക്കണമെന്നാണ് അഭ്യർഥന’ – അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.ഖാലിദ് മനോരമയോടു പറഞ്ഞു.

ചെറുകിട വ്യവസായ സ്ഥാപനങ്ങളിൽ അധിക വൈദ്യുതി തുക

ഉൾപ്പെടുന്നത് - ലോ ടെൻഷൻ (എൽടി – 4) വിഭാഗത്തിൽ.
പ്രതിമാസ വൈദ്യുതി ഉപയോഗം–          10,000 യൂണിറ്റ്

                (ശരാശരി)

വൈദ്യുതിയിൽ വർധന (ഒരു യൂണിറ്റിന്)–25 പൈസ
നൽകേണ്ടി വരുന്ന അധിക തുക–          2500 രൂപ
ഫിക്സഡ് ചാർജിലെ  വർധന–            2000 രൂപ
മൊത്തം വർധന–                             5000 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com