ADVERTISEMENT

ന്യൂഡൽഹി ∙ ഹ്യുണ്ടായിയുടെ ഇലക്ട്രിക് എസ്‌യുവി കോന വിപണിയിലെത്തി. വില 25.3 ലക്ഷം രൂപ (എക്സ് ഷോറൂം ഡൽഹി). ഒരു തവണ ചാർജ് ചെയ്താൽ 452 കിലോമീറ്റർ ഓടാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ആഗോളതലത്തിൽ 2025 ആകുന്നതോടെ 23 ഇലക്ട്രിക് മോഡലുകൾ പുറത്തിറക്കുകയാണ് ലക്ഷ്യമെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ എസ്.എസ്. കിം പറഞ്ഞു.

100 കിലോമീറ്റർ വേഗം കൈവരിക്കാൻ കോനയ്ക്ക് 9.7 സെക്കൻഡ് മതി. ആറ് മണിക്കൂർകൊണ്ട് പൂർണമായും ചാർജ് ചെയ്യാനാകും. 6 എയർ ബാഗുകൾ, എബിഎസ്, ക്യാമറ തുടങ്ങി ആധുനിക സൗകര്യങ്ങൾ അടങ്ങിയതാണ് കോന. പ്രധാന ഘടകങ്ങൾ ഇറക്കുമതി ചെയ്ത ശേഷം ചെന്നൈയിലെ ഫാക്ടറിയിലാണ് കോന സംയോജിപ്പിക്കുന്നത്.

തുടക്കത്തിൽ 11 നഗരങ്ങളിലാണ് പുറത്തിറക്കുന്നത്. ഐഒസിയുമായി സഹകരിച്ച് 4 നഗരങ്ങളിൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനും ആലോചനയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com