ADVERTISEMENT

ഷൊർണൂർ∙ ഇരട്ടനികുതി പ്രശ്നം കേന്ദ്ര ബജറ്റ് അവഗണിച്ചതോടെ ഷൊർണൂരിലെ കാർഷികോപകരണ നിർമാണ മേഖല പ്രതിസന്ധിയിലായി. അസംസ്കൃത വസ്തുവായ റെയിൽ ഉരുക്കിനുള്ള ചരക്ക്, സേവന നികുതിയാണു (ജിഎസ്ടി) മേഖലയ്ക്കു നഷ്ടമുണ്ടാക്കുന്നത്.റെയിൽവേ നികുതി നൽകി വാങ്ങുന്ന റെയിൽ ഉപയോഗിച്ചു പഴകിയ ശേഷമാണു കാർഷികോപകരണ വ്യവസായ യൂണിറ്റുകൾക്കു വിൽക്കുന്നത്. സംസ്ഥാനത്ത് കെഎസ്ആർടിസിയിൽ നിന്നുള്ള പഴയ ലീഫും ഇത്തരത്തിൽ വാങ്ങുന്നുണ്ട്. അയൺ ആൻഡ് സ്റ്റീൽ വിഭാഗത്തിൽ ഉൾപ്പെടുത്തി ഇതിനു 18%  ജിഎസ്ടി ഏർപ്പെടുത്തിയിട്ടുണ്ട്.

കാർഷികോപകരണങ്ങളായ കൈക്കോട്ട്, പിക്കാസ്, വെട്ടുകത്തി തുടങ്ങി ഇവിടെനിന്നുള്ള ഉൽപന്നങ്ങൾക്കു ജിഎസ്ടി ബാധകമല്ല. നികുതി നൽകി വാങ്ങുന്ന അസംസ്കൃത വസ്തുക്കൾ ഉൽപന്നങ്ങളാക്കി ജിഎസ്ടി ഇല്ലാതെ വിൽക്കുമ്പോൾ വൻ നഷ്ടമുണ്ടാകുന്നു. അടച്ച നികുതി തിരികെ ലഭിക്കുന്ന സാഹചര്യമുണ്ടായാലേ പിടിച്ചുനിൽക്കാനാകൂ എന്നു വ്യവസായികൾ പറയുന്നു. കാർഷികോപകരണ നിർമാണ മേഖലയെ അമിതലാഭമെടുക്കൽ ചട്ടത്തിന്റെ (ആന്റി പ്രോഫിറ്ററിങ്) പരിധിയിൽ ഉൾപ്പെടുത്തുമെന്നാണു പ്രതീക്ഷിച്ചതെങ്കിലും അതുണ്ടായില്ല. ഫലത്തിൽ, കാർഷിക പണിയായുധങ്ങൾക്ക് ജിഎസ്ടി ഒഴിവാക്കിയതിന്റെ ആനുകൂല്യം നഷ്ടപ്പെടുന്ന അവസ്ഥയാണ്.

വിപണിവിലയനുസരിച്ച് ഒരു ലോഡ് റെയിലിനു നികുതിയിനത്തി‍ൽ ശരാശരി 53,625 രൂപയാണു നൽകുന്നത്. യൂണിറ്റുകളുടെ ഒരു ലോഡ് ഉൽപാദനത്തിൽ നിന്നുള്ള അറ്റാദായം ഇത്രതന്നെ വരും. അതേസമയം, നികുതി ബാധകമായ കാർഷികേതര വ്യവസായങ്ങൾക്ക് ആനുപാതിക തുക വിപണിയിൽ നിന്നു തന്നെ ഇൻപുട് ടാക്സ് ക്രെഡിറ്റ് ഇനത്തിൽ സമാഹരിക്കാനാകും. നികുതി വർധനയുടെ പേരിൽ ഉപകരണങ്ങൾക്കു വില വർധിപ്പിച്ചാൽ ഉത്തരേന്ത്യൻ ഉൽപന്നങ്ങൾക്കു മുന്നിൽ പിടിച്ചുനിൽക്കാനാകില്ല. പകുതി വിലയ്ക്കു വിപണിയിലെത്തുന്ന ചൈനീസ് ഉൽപന്നങ്ങൾ ഇപ്പോൾതന്നെ ഭീഷണിയാണ്. പാലക്കാട് ജില്ലയിൽ 123 യൂണിറ്റുകളാണു കാർഷികോപകരണങ്ങൾ നിർമിക്കുന്നത്. മേഖലയുടെ വിറ്റുവരവ് പ്രതിവർഷം 60 കോടി രൂപയോളമാണ്. 2400 തൊഴിലാളികളുണ്ട്.

∙ കാർഷിക
        ഉപകരണങ്ങൾ
        നിർമിക്കുന്ന123
        യൂണിറ്റുകൾ
        പാലക്കാട് ജില്ലയിൽ
∙ മേഖലയുടെ
         വിറ്റുവരവ്
         പ്രതിവർഷം
         60 കോടി രൂപ
∙  ജോലി ചെയ്യുന്നത്              2400 തൊഴിലാളികൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com