ADVERTISEMENT
തിരുവനന്തപുരം ∙ വാഹനങ്ങളിൽ അതീവ സുരക്ഷാ നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കുന്നത് സംസ്ഥാനത്ത് ആരംഭിച്ചു. ഏപ്രിൽ മുതൽ റജിസ്റ്റർ ചെയ്ത 1.20 ലക്ഷം വാഹനങ്ങളിൽ എൺപത്തി അയ്യായിരത്തോളം വാഹനങ്ങളിൽ ഇത്തരം നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചതായി മോട്ടർ വാഹന വകുപ്പ് വ്യക്തമാക്കി. ഇവ ഘടിപ്പിച്ചു റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ വാഹന ഡീലർമാർക്കു മോട്ടർ വാഹന വകുപ്പ് കർശന നിർദേശം നൽകിയതിനെ തുടർന്നാണിത്. കഴിഞ്ഞ തിങ്കളാഴ്ച വരെയാണു സമയം നൽകിയത്.35000 വാഹനങ്ങളിലാണ് ഇനി ഇവ ഘടിപ്പിക്കാനുള്ളത്. തിങ്കളാഴ്ച മുതൽ റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക്  7 ദിവസത്തെ സാവകാശം ഡീലർമാർക്ക് അനുവദിച്ചിട്ടുണ്ട്. മോഷണം തടയാൻ ലക്ഷ്യമിട്ടാണു വാഹനങ്ങളിൽ അതീവസുരക്ഷ നമ്പർ പ്ലേറ്റുകൾ കേന്ദ്ര സർക്കാർ ഏപ്രിൽ 1 മുതൽ നിർബന്ധമാക്കിയത്. വാഹനനിർമാതാക്കളോ ഡീലർമാരോ നമ്പർ പ്ലേറ്റ് തയാറാക്കി ഉടമയ്ക്കു സൗജന്യമായി നൽകണമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com