ബൈജൂസിന് ഖത്തറിൽ നിന്ന് 15 കോടി ഡോളർ നിക്ഷേപം

SHARE

കൊച്ചി∙ വിദ്യാഭ്യാസ സാങ്കേതികവിദ്യാ കമ്പനിയായ ബൈജൂസിന് ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ 15 കോടി ഡോളർ ( 1000 കോടിരൂപ) നിക്ഷേപം. ആഗോള തലത്തിൽ പ്രവർത്തനം വിപുലമാക്കാൻ ഈ നിക്ഷേപം സഹായിക്കും.ആഗോള തലത്തിൽ ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്ത് ഇന്ത്യ വഴികാട്ടുകയാണെന്ന് ബൈജൂസ് ലേണിങ് ആപ് സ്ഥാപകൻ ബൈജു രവീന്ദ്രൻ പറഞ്ഞു.പുതുമകൾ സൃഷ്ടിക്കുന്നവർക്കിടയിൽ നിക്ഷേപം നടത്താനുള്ള താൽപര്യമാണു നിക്ഷേപത്തിനു പിന്നിലെന്ന് ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി സിഇഒ മൻസൂർ അൽ അഹമ്മദ് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA