ADVERTISEMENT
കൊച്ചി ∙ വനിതാ സ്റ്റാർട്ടപ് സംരംഭങ്ങൾക്ക് നിക്ഷേപ സാധ്യതകൾ തേടാൻ അവസരമൊരുക്കി കേരള സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിക്കുന്ന ഇൻവെസ്റ്റർ കഫെ 31ന് കൊച്ചിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ് കോംപ്ലക്സിൽ നടക്കും. ഓഗസ്റ്റ് ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ സംരംഭക ഉച്ചകോടിയുടെ മുന്നോടിയായാണ് ഇത് നടക്കുന്നത്.‘സംരംഭക അന്തരീക്ഷത്തിലെ  വികസനം’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി വനിതാ സ്റ്റാർട്ടപ്പുകളെയും സ്ത്രീകൾക്ക് പ്രയോജനം ചെയ്യുന്ന ഉൽപന്നങ്ങൾ തയാറാക്കുന്ന സ്റ്റാർട്ടപ്പുകളെയും ലക്ഷ്യമാക്കി രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് പരിപാടി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനിതാ നിക്ഷേപകർ അണിനിരക്കുന്ന പരിപാടിയിൽ തിരഞ്ഞെടുക്കപ്പെട്ട വനിതാ സംരംഭ സ്ഥാപകരുടെ കൂടിക്കാഴ്ചയുമൊരുക്കിയിട്ടുണ്ട്.സാമ്പത്തികസഹായം ആവശ്യമുള്ള സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്താനും പരിപാടിയുടെ ഭാഗമാകുന്നതിനും https://startupmission.kerala.gov.in/pages/investorcafe എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാം. എല്ലാ മാസവും അവസാനത്തെ ബുധനാഴ്ചയിലാണ് ഇൻവെസ്റ്റർ കഫെ നടക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com