ADVERTISEMENT

ചെറുകിട സംരംഭങ്ങൾക്ക് പ്രതിമാസം 1500 രൂപ ചെലവിൽ ക്ലൗഡ് കംപ്യൂട്ടിങ്, കണക്ടിവിറ്റി സൗകര്യങ്ങളൊരുക്കാൻ റിലയൻസ് ജിയോ–മൈക്രോസോഫ്റ്റ് സഹകരണം. മൈക്രോസ്ഫ്റ്റിന്റെ ‘അഷുർ’ ക്ലൗഡ് കംപ്യൂട്ടിങ് പ്ലാറ്റ്ഫോം ലഭ്യമാക്കുന്ന ഡേറ്റ സെന്ററുകൾ ജിയോ രാജ്യമെമ്പാടും സ്ഥാപിക്കും. സ്റ്റാർട്ടപ് സംരംഭങ്ങൾക്ക് ക്ലൗഡും കണക്ടിവിറ്റിയും സൗജന്യമായി നൽകുന്ന പദ്ധതിയും മുകേഷ് അംബാനി പ്രഖ്യാപിച്ചു. ഇതിനായി അടുത്ത ജനുവരിയിൽ റജിസ്ട്രേഷൻ തുടങ്ങും.

സംരംഭങ്ങളുടെ നടത്തിപ്പുചെലവിന്റെ വലിയ പങ്കും കംപ്യൂട്ടർ സ്റ്റോറേജിനും ഇന്റർനെറ്റ് കണക്ടിവിറ്റിക്കും വേണ്ടിയാണു ചെലവിടുന്നതെന്ന് അംബാനി പറഞ്ഞു. ഇത് ഇപ്പോഴത്തേതിന്റെ പത്തിലൊന്നാക്കുകയാണു ജിയോ–മൈക്രോസ്ഫ്റ്റ് സഹകരണം വഴി ലക്ഷ്യമിടുന്നത്.
അഷൂർ, അഷുർ എഐ, ഓഫിസ് 365 എന്നീ മൈക്രോസോഫ്റ്റ് പ്ലാറ്റ്ഫോമുകൾ അനായാസം ലഭ്യമാകുന്നതോടെ സംരംഭകർക്കു വളരെ വലിയ നേട്ടമാണുണ്ടാകുകയെന്നു മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ല പറഞ്ഞു. പ്രവർത്തനക്ഷമതയും വിവരസംഭരണശേഷിയും ഉയരും. റിലയൻസ് വാർഷിക യോഗത്തിൽ വിഡിയോകോൾ വഴിയായിരുന്നു സത്യ നദെല്ലയുടെ പ്രസംഗം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com