ADVERTISEMENT
ന്യൂ‍ഡൽഹി ∙ വികസന പദ്ധതികളുടെ ഭാഗമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) 7 വർഷത്തിനുള്ളിൽ 2 ലക്ഷം കോടി രൂപ മുതൽ മുടക്കും. എണ്ണ ശുദ്ധീകരണ ശേഷി പ്രതിവർഷം 15 കോടി ടണ്ണാക്കും. ക്രൂഡ് ഓയിൽ, പ്രകൃതി വാതക ഉൽപാദനം കൂട്ടുന്നതോടൊപ്പം, എൽപിജി വിതരണ ശൃംഖലയും ശക്തിപ്പെടുത്തുമെന്ന് ചെയർമാൻ‍  സൻജീവ് സിങ് പറഞ്ഞു. നിലവിലെ സംസ്കരണ ശേഷി 8.07 ലക്ഷം ടണ്ണാണ്. പെട്രോൾ പമ്പുകൾ ആധുനികവൽക്കരിക്കുന്നതോടൊപ്പം, വൈദ്യുത വാഹനങ്ങൾക്കുള്ള ചാർജിങ് സ്റ്റേഷനും തുടങ്ങും. വിദേശ രാജ്യങ്ങളിൽ പ്രകൃതി വാതക ഉൽപാദനം വർധിപ്പിക്കാനും പദ്ധതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com