ADVERTISEMENT

കണ്ണൂർ ∙ പ്രളയബാധിത മേഖലകളിൽ എടിഎമ്മുകൾ പണിമുടക്കിയതോടെ കടകളിലെ പിഒഎസ് മെഷീനുകൾ വഴി പണം പിൻവലിക്കാൻ അവസരമൊരുക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. അക്കൗണ്ട് ബാലൻ‌സ് ഉള്ളവർക്ക് കടകൾ, വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, പെട്രോൾ പമ്പ് എന്നിവിടങ്ങളിലുള്ള എസ്ബിഐ പിഒഎസ് മെഷീനുകളെ ആശ്രയിക്കാം. എടിഎം കാർഡ് സ്വൈപ്പ് ചെയ്താൽ ഒരു ദിവസം പരമാവധി 2000 രൂപ വരെ കട ഉടമ കൈമാറും.എസ്ബിഐ അക്കൗണ്ട് ഉടമകൾക്കു പുറമെ മറ്റു ബാങ്കുകളുടെ അക്കൗണ്ട് ഉടമകൾക്കും ഈ സേവനം പ്രയോജനപ്പെടുത്താം. മറ്റു കാർഡുകൾ സ്വൈപ്പ് ചെയ്താലും കടയിൽനിന്നു പണം ലഭ്യമാകും.

വ്യാപാര സ്ഥാപനത്തിന്റെ ഉടമയ്ക്കും ഈ ഇടപാട് നേട്ടമാണ്. ഓരോ ഇടപാടിനും കടക്കാരന് 5 രൂപ കമ്മിഷനായി ലഭിക്കും. ഇടപാടുകാരനു നൽകിയ 2000 രൂപയും അക്കൗണ്ടിൽ രേഖപ്പെടുത്തും.പ്രളയബാധിത മേഖലകളിലെ എടിഎമ്മുകൾ പലതും വെള്ളം കയറി നശിക്കുകയോ തൽക്കാലത്തേക്കെങ്കിലും ഉപയോഗശൂന്യമായി തീരുകയോ ചെയ്തിട്ടുണ്ട്. വൈദ്യുതി തടസം മൂലം പല എടിഎമ്മുകളും പ്രവർത്തിക്കുന്നില്ല.  ഈ സാഹചര്യത്തിലാണ് പിഒഎസ് മെഷീനുകൾ വഴി പൊതുജനങ്ങൾക്കു പണം ലഭ്യമാക്കാൻ എസ്ബിഐ അവസരമൊരുക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com