ADVERTISEMENT

കൊച്ചി ∙ പുതിയ ക്രൂസ് സീസണിൽ റോയൽ കരീബിയൻ ഇന്റർനാഷനലിന്റെ 2  ആഡംബര വിനോദയാത്രക്കപ്പലുകൾ (ക്രൂസ് ഷിപ്) കൊച്ചിയിലുമെത്തും. വോയേജർ ഓഫ് ദ് സീസ് 2 വട്ടം ലോകം ചുറ്റും. ഒക്ടോബർ 21 മുതൽ നവംബർ 11 വരെയും അടുത്ത വർഷം മേയ് 8 മുതൽ ജൂൺ 19 വരെയും.

സിംഗപ്പൂർ– മലേഷ്യ – തായ്‌ലൻഡ് സർവീസുകളാണു നടത്തുക. ആഡംബര ഭക്ഷണശാലകളും ഫിറ്റ്നസ് സെന്ററുകളും കായിക വിനോദങ്ങൾക്കുള്ള സൗകര്യങ്ങളുമെല്ലാം കപ്പലിലുണ്ടാകും.  ക്വാണ്ടം ഓഫ് ദ് സീസ് നവംബർ 21 മുതൽ അടുത്ത ഏപ്രിൽ 26 വരെ മലേഷ്യ – തായ്‌ലൻഡ് സർവീസുകളാണു നടത്തുക. 18 ഭക്ഷണശാലകളാണ് ഈ കപ്പലിലുള്ളത്.

സ്കൈ ഡൈവിങ് സൗകര്യം, റോബട്ടുകൾ മദ്യം വിളമ്പുന്ന ബാർ തുടങ്ങിയ കൗതുകങ്ങൾ വേറെയും. റോയൽ കരീബിയൻ ഇന്റർനാഷനലിന്റെ പ്രതിനിധികളായ തിരുൺസ് ക്രൂസ് കൊച്ചിയിൽ സംഘടിപ്പിച്ച റോഡ് ഷോയിൽ സിഇഒ വരുൺ ചദ്ദ പങ്കെടുത്തു. ആഡംബര കപ്പൽ യാത്രയുടെ അനുഭവങ്ങൾ കേരളീയർക്കു സമ്മാനിക്കുകയാണു റോഡ് ഷോയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com