ADVERTISEMENT

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 14,000 ഗ്രാമീണ-അര്‍ധ നഗര ശാഖകളിലൂടെ നാളെ 'കിസാന്‍ മിലന്‍' എന്ന പേരില്‍ കര്‍ഷകരുടെ മെഗാ മീറ്റ് സംഘടിപ്പിക്കുന്നു. കര്‍ഷകരായ ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതിനും ബാങ്കിന്റെ വിവിധ പരിപാടികളെപ്പറ്റി ബോധവൽക്കരിക്കുകയുമാണ് ലക്ഷ്യം.

1.40 കോടി കര്‍ഷക ഉപഭോക്താക്കളുള്ള എസ്ബിഐ, കിസാന്‍ മിലനിലൂടെ 10 ലക്ഷം കര്‍ഷകരുമായെങ്കിലും ബന്ധപ്പെടാനാണ് ശ്രമിക്കുന്നത്. കര്‍ഷകര്‍ക്ക് പുതിയ കാര്‍ഷിക വായ്പകള്‍ ലഭ്യമാക്കാനും കിസാന്‍ ക്രെഡിറ്റ് കാര്‍ഡിനു (കെസിസി) കീഴില്‍ നിലവിലുള്ള വായ്പകള്‍ പുതുക്കി നല്‍കാനും സഹായിക്കും.

കെസിസി റൂപെ കാര്‍ഡിലൂടെ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ കൂടുതലായി ഉപയോഗിക്കാനും മെഗാ മീറ്റില്‍ ബോധവല്‍ക്കരിക്കും. കാര്‍ഷിക വായ്പകളെ കുറിച്ചും ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളെ കുറിച്ചും സേവനങ്ങളെ കുറിച്ചും പഠിപ്പിക്കും. ബാങ്കിന്റെ ഏറ്റവും പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ യോനൊയെയും കാര്‍ഷിക മേഖലയിലെ അതിന്റെ നേട്ടങ്ങളെ കുറിച്ചും കര്‍ഷക ഉപഭോക്താക്കളെ പരിചയപ്പെടുത്തും.
ബാങ്കിന്റെ നിബന്ധനകള്‍ പ്രകാരം പഴയ വായ്പകളുടെ മുടക്കങ്ങള്‍ ഒറ്റത്തവണ സെറ്റില്‍ ചെയ്യാനും കിസാന്‍ മിലനില്‍ അവസരം ഒരുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com