ADVERTISEMENT

ഫയർടിവി സ്റ്റിക്കിന്റെ ആധുനികതയും ഡിടിഎച്ചിന്റെ പരിചിതമുഖവും ചേർത്ത് ടാറ്റ സ്കൈ അവതരിപ്പിച്ച സേവനമാണ് ടാറ്റ സ്കൈ ബിൻജ്. ആമസോൺ പ്രൈം വഴി കിട്ടുന്ന നെറ്റ് ഫ്ലിക്സ്, ഹോട്സ്റ്റാർ, സൺനെക്സ്റ്റ്, ഇറോസ് നൗ ഹംഗാമ പ്ലേ എന്നിങ്ങനെ സ്ട്രീമിങ് മേഖലയിലെ പ്രമുഖരെയെല്ലാം ഒന്നിച്ച് ടാറ്റ സ്കൈയിലെത്തിച്ചിരിക്കുകയാണ്.

എന്ത് എപ്പോൾ കാണണമെന്ന് ഉപയോക്താവ് തീരുമാനിക്കുന്ന സ്ഥിതിയിലെത്തിയിരിക്കുകയാണ് സ്ട്രീമിങ് വ്യാപകമായതോടെ. അതുകൊണ്ടുതന്നെ പ്രീമിയം ഡിടിഎച്ച് ഉപയോക്താക്കൾ ആ സൗകര്യം ആഗ്രഹിക്കുന്നു. ടാറ്റ സ്കൈ ബിൻജ് ഈ സാധ്യതയാണ് ഉപയോഗപ്പെടുത്തുന്നത്. 249 രൂപ മാസവരിയിൽ ബിൻജ് എടുക്കാം.

ടാറ്റ സ്കൈ ഡിടിഎച്ച് വരിക്കാരല്ലാത്തവർ ഫയർസ്റ്റിക് വിലകൊടുത്തു വാങ്ങണം. മൂന്നുമാസത്തേക്ക് ആമസോൺ പ്രൈം വിഡിയോ സേവനം ഫ്രീ. മേൽപ്പറഞ്ഞ ആപ്പുകളിൽനിന്നുള്ള കൺടെന്റിനുപുറമെ, ടാറ്റ സ്കൈയിലെ വിഡിയോ ലൈബ്രറിയും തൊട്ടുമുൻപത്തെ 7 ദിവസത്തെ സ്കൈ ഡിടിഎച്ച് കൺടെന്റും കാണാം.

ബിൻജ് സ്ക്രീനിൽ വളരെ അടുക്കും ചിട്ടയുമോടെ വിവിധ വിഭാഗം കൺടെന്റുകളും ചാനലുകളും ക്രമീകരിച്ചിരിക്കുന്നു. ഇഷ്ടപ്പെട്ട ആപ്പോ (ഹോട്സ്റ്റാർ, നെറ്റ്ഫ്ലിക്സ് തുടങ്ങിയ) ചാനലോ സിലക്ട് ചെയ്യുകയേവേണ്ടൂ. ഫോണിൽനിന്നോ അല്ലാതോയോ ഉള്ള വൈഫൈ ഉപയോഗിച്ചാണു പ്രവർത്തിപ്പിക്കാനാകുക എന്നു പറയേണ്ടതില്ലല്ലോ.

(സിലക്ട് ചെയ്യാൻ ചാനലിന്റെയോ ആപ്പിന്റെയോ പേര് ടൈപ്പ് ചെയ്യാൻ വരുന്ന കീപാഡ് മൊബൈലിലെപ്പോലെ QWERTY അല്ല. എബിസിഡി ക്രമത്തിലാണ്.) ആമസോൺ അലക്സയുടെ വോയ്സ് അസിസ്റ്റന്റ് വഴിയും തിരഞ്ഞെടുപ്പു നടത്താം.

ഓരോ സ്ട്രീമിങ് ആപ്പിനും പ്രത്യേകം മാസവരി കൊടുക്കാതെ എല്ലാം ഉപയോഗിക്കാം എന്നത് ആകർഷണമാണ്. എന്നാൽ ആമസോൺ സേവനം മൂന്നു മാസത്തേക്കേ സൗജന്യമുള്ളൂ.
ഇപ്പോൾ ടാറ്റ സ്കൈ ഡിടിഎച്ച് വരിക്കാരായവർക്ക് ബിൻജ് ഒരു നല്ല ഓപ്ഷനാണ്. പേരുപോലെ തന്നെ ‘അർമാദിക്കാം’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com