ADVERTISEMENT

ബെംഗളൂരു ∙ കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയ സംരംഭകൻ വി.ജി.സിദ്ധാർഥയുടെ ഉടമസ്ഥതയിലുള്ള കഫെ കോഫി ഡേയെ (സിസിഡി) ഏറ്റെടുക്കാൻ കോക്കകോള വീണ്ടും രംഗത്ത്. കോഫി വിതരണ രംഗത്ത് പുതിയ ബ്രാൻഡ് രംഗത്തിറക്കാൻ ലക്ഷ്യമിട്ടാണ് കോക്കകോള ചർച്ച പുനരാരംഭിച്ചിരിക്കുന്നത്. രാജ്യാന്തര കോഫി ചെയിനായ കോസ്റ്റ കോഫി നേരത്തെ കോക്ക കോള ഏറ്റെടുത്തിരുന്നു.

സിദ്ധാർഥയ്ക്കു  11000 കോടിയിലേറെ രൂപയുടെ ബാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അദ്ദേഹത്തിന്റെ ടാങ്ഗ്ലിൻ ടെക്ക്പാർക്ക് 3,000 കോടി രൂപയ്ക്ക് യുഎസ് റിയൽ എസ്റ്റേറ്റ് നിക്ഷേപ വമ്പൻ ബ്ലാക്ക് സ്റ്റോണിനു കൈമാറുന്നതിനു നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

അതിനു പിന്നാലെയാണ് കടക്കെണി നേരിടാനായി കോക്കക്കോളയുമായുള്ള ചർച്ചകൾ വീണ്ടും നടത്തുന്നത്.
രാജ്യത്താകെ 1,750  വിൽപനശാലകളുള്ള സിസിഡിയുടെ ഓഹരികൾ കോക്കകോളയ്ക്കു 10,000 കോടി രൂപയ്ക്കു വിൽക്കാനായിരുന്നു സിദ്ധാർഥയുടെ ശ്രമം. എന്നാൽ കമ്പനിയുടെ പൂർണ നിയന്ത്രണം കോക്കകോള ആവശ്യപ്പെട്ടതോടെ ചർച്ച വഴിമുട്ടുകയായിരുന്നു. ‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com