രൂപയുടെ മൂല്യം 6 മാസത്തെ താഴ്ന്ന നിലയിൽ
Mail This Article
×
മുംബൈ∙ രൂപയുടെ വിനിമയ മൂല്യം 29 പൈസ കുറഞ്ഞ് ആറുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. സർക്കാരിന്റെ ഉത്തേജക നടപടികൾക്കു കാക്കുകയാണ് നിക്ഷേപക ലോകമെന്ന് വിലയിരുത്തപ്പെടുന്നു. രാജ്യാന്തര വിപണിയിൽ ഡോളർ ശക്തമാകുന്നത് ഇന്ത്യയടക്കമുള്ള വിപണികളിൽനിന്നു വിദേശനിക്ഷേപകരെ പിന്തിരിപ്പിക്കുന്നുണ്ട്. എണ്ണവില ഉയരുന്നതും രൂപയ്ക്കു ക്ഷീണമാകുന്നു. ഡോളറിന് 71.43 രൂപ എന്ന നിലയിലാണ് ഇന്നലെ വിനിമയ വിപണിയിൽ വ്യാപാരമവസാനിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.