ADVERTISEMENT

കൽ‌പറ്റ ∙ പ്രളയത്തിലും ഉരുൾപൊട്ടലിലും വീടു നഷ്ടപ്പെട്ട 10 പേർക്ക് വീടു വയ്ക്കാൻ‍ സ്ഥലം വാങ്ങാൻ കല്യാൺ സിൽക്സ് 25 ലക്ഷം രൂപ നൽകും. വയനാടിന്റെ പുനർനിര്‍മാണത്തിന് എന്തു സഹായത്തിനും സന്നദ്ധമാണെന്നും കല്യാൺ സിൽക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി. എസ്. പട്ടാഭിരാമൻ പറഞ്ഞു.

കല്യാൺ സിൽക്സിന്റെ 29–ാമത് ഷോറൂം കൽപറ്റ ന്യൂ ബസ് സ്റ്റാൻഡിന് എതിർവശത്ത് സി. കെ.ശശീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

നാലു നിലകളിലായി 40,000 ചതുരശ്ര അടിയിലുള്ള ഷോറൂമിൽ റെഡിമെയ്ഡ് ചുരിദാർ, റെഡി–ടു–സ്റ്റിച്ച് ചുരിദാർ, വെസ്റ്റേൺ വെയർ, ബ്ലൗസ് മെറ്റീരിയൽസ്, റണ്ണിങ് മെറ്റീരിയൽസ് എന്നിവയുടെ ശേഖരമാണ് ഒന്നാം നിലയിൽ. രണ്ടാം നിലയിൽ കല്യാണിന്റെ ബ്രാൻഡഡ് വിവാഹ സാരിയായ സൗഗന്ധിക സിൽക്ക്, കാഞ്ചീപുരം, ഫാൻസി, ലൈറ്റ് വെയ്റ്റ് സാരികളുടെയും ലാച്ച, വെഡിങ്ങ് ഗൗൺ, ലേഡീസ് ഇന്നർവെയർ എന്നിവയുടെയും ശേഖരമാണ്.
മൂന്നാം നിലയിൽ മെൻസ് വെയറും കിഡ്സ് വെയറുമാണ്. ഫർണിഷിങ് മെറ്റീരിയലുകൾ, ഡോർ മാറ്റ്സ് എന്നിവയും ഇതേ ഫ്ളോറിൽ ലഭ്യമാണ്. ഈ ഫാഷൻ മാർക്കറ്റ് ഉടൻ പ്രവർത്തനം ആരംഭിക്കും.

മംഗല്യപ്പട്ടിന് 3000 രൂപ മുതൽ 1 ലക്ഷം രൂപ വരെയായിരിക്കും വില. 100 രൂപ മുതൽ 250 രൂപ വരെയായിരിക്കും കിഡ്സ് വെയർ കലക്‌ഷനുകളുടെ വില. 250 രൂപ മുതൽ 10000 രൂപ വരെ വിലയുള്ള ലേഡീസ് വെയർ ശ്രേണികളും പുതിയ ഷോറൂമിൽ ലഭ്യമാക്കിയിട്ടുണ്ട്. മെൻസ് വെയറിന് വില 250 രൂപ മുതൽ 5000 രൂപ വരെയായിരിക്കും. മീറ്ററിന് 50 രൂപ മുതൽ 2000 രൂപ വരെയുള്ള ഡ്രസ് മെറ്റീരിയൽസും ലഭ്യമാണ്.

കല്യാൺ സിൽക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി. എസ്. പട്ടാഭിരാമൻ, കല്യാൺ സിൽക്സ് എക്സീക്യൂട്ടീവ് ഡയറക്ടർമാരായ പ്രകാശ് പട്ടാഭിരാമൻ, മഹേഷ് പട്ടാഭിരാമൻ, കല്യാൺ ഹൈപ്പർമാർക്കറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ വർദിനി പ്രകാശ്, മധുമതി മഹേഷ്, െക.എം.പി. കൺസൽറ്റൻസ് മാനേജിങ് ഡയറക്ടർ കെ. എം. പരമേശ്വരൻ, കൽപറ്റ മുനിസിപ്പൽ ചെയർപഴ്സൻ സുനിത ജഗദീഷ്, വാർഡ് കൗൺസിലർമാരായ അജിത, ഹാരിസ്, പ്രതിപക്ഷ നേതാവ് പി.പി. അലി, കെട്ടിട ഉടമ അബ്ദുൽ റസാക്ക്, മാതൃഭൂമി മാർക്കറ്റിങ് ഡയറക്ടർ എം. വി. ശ്രേയാംസ് കുമാർ, വ്യാപാരി വ്യവസായി ട്രഷറർ ഹൈദർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com