ADVERTISEMENT

സ്റ്റെർലിങ് ഹോളിഡേയ്‌സിന്റെ 6 പുതിയ പ്രോപ്പർട്ടികളിൽ രണ്ടെണ്ണം കേരളത്തിൽ. ഗുരുവായൂരിൽ കഴിഞ്ഞ ആഴ്ച തുറന്ന 71 മുറികളുള്ള സ്റ്റെർലിങ് ഗുരുവായൂരിനു പിന്നാലെ തേക്കടിയിലെ സ്റ്റെർലിങ്ങിന്റെ രണ്ടാമത് പ്രോപ്പർട്ടി അടുത്തമാസം തുറക്കും. ഇതോടെ കമ്പനിക്കു കേരളത്തിൽ 6 ഹോട്ടലുകളാകും. 

ആനക്കട്ടി, വയനാട്, മൂന്നാർ എന്നിവിടങ്ങളിലും സ്റ്റെർലിങ് ഹോളിഡേയ്‌സിനു പ്രോപ്പർട്ടികളുണ്ട്. രാജ്യത്തുടനീളം അവധിക്കാല കേന്ദ്രങ്ങൾ, ഹെറിറ്റേജ് കേന്ദ്രങ്ങൾ, തീർഥാടനകേന്ദ്രങ്ങൾ, നഗരങ്ങളിൽ നിന്ന് ഡ്രൈവ് ചെയ്ത് പോകാവുന്ന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സാന്നിധ്യം ശക്തമാക്കാനാണ് കമ്പനിയുടെ ലക്ഷ്യമെന്ന് സ്റ്റെർലിങ് ഹോളിഡേയ്‌സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ രമേഷ് രാമനാഥൻ പറഞ്ഞു. ഇവിഎം മോട്ടൽസുമായി പങ്കാളിത്തത്തോടെയാണു ഗുരുവായൂരിലെ ഹോട്ടൽ. 

മൈസൂർ, കർജത്, ഇഗത്പുരി, കൊനസീമ എന്നിവിടങ്ങളിലാണ് പുതിയ മറ്റു പ്രോപ്പർട്ടികൾ. മാനേജ്‌മെന്റ് കരാറുകളിലൂടെയാണ് ഇവയെല്ലാം നടപ്പാക്കുന്നത്. ഇതോടെ സ്റ്റെർലിങ് ഹോളിഡേയ്‌സിന്റെ മൊത്തം പ്രോപ്പർട്ടികളുടെ എണ്ണം 41 ആകും. ഇപ്പോഴുള്ള 4800 മുറികൾ 2023-ഓടെ ഇരട്ടിയാക്കാനും ലക്ഷ്യമിടുന്നു. 

തോമസ് കുക്ക് (ഇന്ത്യ)യുടെ 100% ഉപസ്ഥാപനമാണ് സ്റ്റെർലിങ് ഹോളിഡേയ്‌സ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com