ADVERTISEMENT

ന്യൂഡൽഹി ∙ ആധാറുമായി ബന്ധിപ്പിച്ചുള്ള പേയ്മെന്റ് സംവിധാനം അവതരിപ്പിച്ച് ഇന്ത്യ പോസ്റ്റ് പേയ്മെന്റ്‌സ് ബാങ്ക്. പ്രവർത്തനം തുടങ്ങിയതിന്റെ ഒന്നാം വാർഷികദിനത്തിൽ കേന്ദ്ര വാർത്താവിനിമയമന്ത്രി രവിശങ്കർ പ്രസാദ് ആണ് പദ്ധതി അവതരിപ്പിച്ചത്. ഇതോടെ,ബാങ്കിങ് സേവനങ്ങൾ ലഭ്യമല്ലാത്ത ദശലക്ഷക്കണക്കിനാളുകൾക്കു ധനകാര്യ സേവനം ലഭ്യമാകാൻ വഴിയൊരുങ്ങും. വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ് സെക്രട്ടറി ആനന്ദ് നാരായൺ നന്ദ, ഇന്ത്യ പോസ്റ്റ് പേയ്മെന്റ്‌സ് ബാങ്ക് എംഡിയും സിഇഒയുമായ സുരേഷ് സേത്തി തുടങ്ങിയവർ പങ്കെടുത്തു.

ഏതു ബാങ്കിന്റെ ഇടപാടുകാരനും സേവനം നൽകാവുന്ന വിധത്തിൽ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കും മാറുകയാണ്. നാഷനൽ പേയ്മെന്റ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ സാങ്കേതികവിദ്യയാണ് പോസ്റ്റൽ ബാങ്ക് ലഭ്യമാക്കിയിട്ടുള്ളത്. പണം പിൻവലിക്കൽ, ബാലൻസ് അന്വേഷണം തുടങ്ങി അടിസ്ഥാന ബാങ്കിങ് സേവനങ്ങൾ ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ട് ഏതു ബാങ്കിലുള്ളവർക്കും പോസ്റ്റൽ ബാങ്ക് വഴി ലഭ്യമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com