ADVERTISEMENT

ഷാങ്‌ഹായ് ∙ ചൈനീസ് ഓൺലൈൻ വിപണിയിൽ പുതുചരിത്രം കുറിച്ച് ലോകത്തെ ഏറ്റവും വലിയ കമ്പനികളുടെ നിരയിലേക്ക് ഉയർന്ന ആലിബാബ അധ്യക്ഷസ്ഥാനത്തു നിന്നു ജാക്ക് മാ പടിയിറങ്ങുന്നു. അധ്യാപകനായി ജീവിതം തുടങ്ങി പിന്നീടു സംരംഭകനായി മാറി അത്ഭുതങ്ങൾ സൃഷ്ടിച്ച ജാക്ക് മാ തന്റെ അൻപത്തഞ്ചാം പിറന്നാൾ ദിനത്തിലാണ് ആലിബാബ അധ്യക്ഷസ്ഥാനം ഒഴിയുന്നത്.

വിദ്യാഭ്യാസരംഗത്തു കൂടുതൽ സേവനം ചെയ്യുന്നതിനു വേണ്ടിയാണ് ഈ നീക്കം. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിനെപ്പോലെ പുതിയ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താനും നൂതനവിദ്യാഭ്യാസപദ്ധതികൾ ഏറ്റെടുക്കാനുമൊക്കെയാവും ഇനി ആലിബാബ സ്ഥാപകന്റെ ശ്രദ്ധ.

ചൊവ്വാഴ്ച ജാക്ക് മാ അധ്യക്ഷസ്ഥാനം ഒഴിയുമ്പോൾ അത് ആലിബാബ ഓഹരികളെയും കമ്പനിയുടെ മുന്നോട്ടുള്ള പ്രയാണത്തെയും ഒട്ടും ബാധിക്കാതിരിക്കാൻ വലിയ മുൻകരുതലുകളാണ് സ്വീകരിച്ചിരിക്കുന്നത്.മൈക്രോസോഫ്റ്റ്, ആപ്പിൾ, യാഹൂ തുടങ്ങിയ കമ്പനികളെയൊക്കെ നായകന്മാരുടെ പടിയിറക്കം ഉലച്ചെങ്കിൽ ആലിബാബയുടെ കാര്യത്തിൽ അതുണ്ടാവില്ല.

അധികാരക്കൈമാറ്റം ഒരു വർഷം മുൻപേ ആരംഭിച്ചിരുന്നു.യുഎസ്–ചൈന വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തിലും ഉലച്ചിൽ തട്ടാതെ പുതിയ മേഖലകൾ കയ്യടക്കി ആലിബാബ മുന്നോട്ടുള്ള കുതിപ്പു തുടരുകയാണ്.

English Summary: Jack Ma: Alibaba begins new era as founder departs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com