ADVERTISEMENT

ലൊസാഞ്ചലസ് ∙ ഐഫോൺ ഉൾപ്പെടെയുള്ള ആപ്പിളിന്റെ ഈ വർഷത്തെ പുതിയ ഉൽപന്നങ്ങൾ ഇന്നു രാത്രി 10.30ന് യുഎസിൽ ആരംഭിക്കുന്ന ചടങ്ങിൽ അനാവരണം ചെയ്യും. ഐഫോൺ 11 ശ്രേണിയിൽ പുതിയ മൂന്ന് ഫോണുകളും ഐപാഡ്, ആപ്പിൾ വാച്ച് തുടങ്ങിയ മറ്റ് ഉപകരണങ്ങളുടെ പുതിയ പതിപ്പുകളുമാണ് ആപ്പിൾ ഇന്ന് അവതരിപ്പിക്കുക.

ആപ്പിളിന്റെ ചരിത്രത്തിലാദ്യമായി ഇത്തവണ ലോഞ്ചിങ് ചടങ്ങ് യു ട്യൂബിൽ തൽസമയം കാണാൻ അവസരമുണ്ട്. ആപ്പിൾ ടിവിയുടെ പുതിയ പതിപ്പ്, ഐഫോൺ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസ് 13 അവതരണം എന്നിവയും ഇന്നത്തെ ചടങ്ങിൽ പ്രതീക്ഷിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com