ADVERTISEMENT
മുംബൈ ∙ വായ്പകൾക്കും നിക്ഷേപങ്ങൾക്കുമുള്ള പലിശനിരക്ക് വീണ്ടും കുറച്ച് എസ്ബിഐ. വായ്പകൾക്കുള്ള അടിസ്ഥാന പലിശ 0.10 ശതമാനം കുറച്ച് 8.15 ശതമാനമാക്കി. നേരത്തെ ഇത് 8.25 ശതമാനമായിരുന്നു. പുതിയ നിരക്ക് ഇന്നു പ്രാബല്യത്തിൽ വരും. വാഹന, ഭവന വായ്പകൾ ഉൾപ്പെടെ ഇതോടെ പലിശ കുറയും. എസ്ബിഐയുടെ നടപടിയെത്തുടർന്നു വരും ദിവസങ്ങളിൽ മറ്റു ബാങ്കുകളും പലിശനിരക്കു കുറച്ചേക്കും. ഈ വർഷം ഇത് അഞ്ചാം തവണയാണ് എസ്ബിഐ പലിശനിരക്കു കുറയ്ക്കുന്നത്.180 മുതൽ 210 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്കുള്ള പലിശ 6 ശതമാനത്തിൽ നിന്ന് 5.8 ശതമാനമായും കുറച്ചിട്ടുണ്ട്. റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ 1.1 ശതമാനം കുറച്ചതിനെത്തുടർന്നാണ് എസ്ബിഐ നിരക്കു കുറയ്ക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com